1
00:00:29,840 --> 00:00:32,753
പരിഭാഷ :അഖില പ്രേമചന്ദ്രൻ
www.malayalamsubtitles.org
2
00:01:37,480 --> 00:01:39,358
എന്തും എഴുതി കൊടുക്കപ്പെടും, വായിച്ചു കൊടുക്കപ്പെടും.
3
00:01:39,360 --> 00:01:40,635
പാഷ്‌തോയിലും ദാരിയിലും ലഭ്യം. (അഫ്‌ഗാനിസ്ഥാനിലെ ഭാഷ)
4
00:01:40,760 --> 00:01:42,877
മനോഹരമായ വസ്തുക്കൾ വിൽപ്പനയ്ക്ക്.
5
00:01:43,880 --> 00:01:46,156
കത്തുകൾ എഴുതി കൊടുക്കപ്പെടും, വായിച്ചു കൊടുക്കപ്പെടും
6
00:01:46,160 --> 00:01:49,790
പാഷ്‌തോയിലും ദാരിയിലും ലഭ്യം.
മനോഹരമായ വസ്തുക്കൾ വിൽപ്പനയ്ക്ക്.
7
00:01:55,920 --> 00:01:57,832
നീ ഒരു പെണ്ണിന് സാധനം വിൽക്കുന്നത് കണ്ടല്ലോ!
8
00:01:58,240 --> 00:02:00,516
ഞാൻ എന്റെ കണ്ണുകൊണ്ടുകണ്ടതാ!
- ഇല്ല, ഞാ... ഞാ... ഞാനല്ല...
9
00:02:00,520 --> 00:02:02,159
- നീ തന്നെ! ഞാൻ കണ്ടതാ!
- എന്തും എഴുതിയും വായിച്ചും,
10
00:02:02,160 --> 00:02:05,631
കൊടുക്കപ്പെടും, പാഷ്‌തോയിലും ദാരിയിലും.
മനോഹരമായ വസ്തുക്കൾ വിൽപ്പനയ്ക്ക്.
11
00:02:06,880 --> 00:02:08,155
പർവാനാ ...
12
00:02:10,280 --> 00:02:12,556
...എന്തെങ്കിലും വില കിട്ടുന്ന ഇതുമാത്രമേ നമ്മുടെ കയ്യിലുള്ളു.
13
00:02:12,560 --> 00:02:15,871
ഞാൻ ഇതുവരെ അത് ഇട്ടിട്ടില്ല.
ഒരിക്കൽപോലും!
14
00:02:15,880 --> 00:02:18,111
നീ അതെവിടെ
ഇടാനാണ് പർവാനാ?
15
00:02:19,360 --> 00:02:21,033
നമുക്ക് നിന്റെ പഠിത്തം
തുടരാം, കേട്ടോ?
16
00:02:21,040 --> 00:02:24,716
- ശരി, ബാബ.
- അപ്പൊ പറ, സിൽക്ക് റോഡിനെപ്പറ്റി
17
00:02:24,720 --> 00:02:27,235
നിനക്കെന്തൊക്കെ അറിയാം?
18
00:02:27,920 --> 00:02:29,832
സിൽക്ക് റോഡോ...
19
00:02:29,840 --> 00:02:32,719
ബാബ, എനിക്ക് സിൽക്ക് റോഡിനെപ്പറ്റി,
20
00:02:32,720 --> 00:02:34,439
ഓർമയില്ല.
21
00:02:35,360 --> 00:02:37,511
എങ്കിൽ നമുക്കതൊരു കഥ
പോലെ കേട്ടാലോ.
22
00:02:37,960 --> 00:02:39,519
കഥകളെപ്പോഴും നമ്മുടെ മനസ്സിൽനിൽക്കും.
23
00:02:39,520 --> 00:02:41,079
മറ്റെന്തൊക്കെ മാഞ്ഞുപോയാലും.
24
00:02:41,480 --> 00:02:43,995
നമ്മൾ പാർത്തിയൻ ഖുറാസാൻ,
25
00:02:44,000 --> 00:02:46,435
കാലത്തുമുതൽ തന്നെ കഥകൾ
26
00:02:46,440 --> 00:02:48,033
ഇഷ്ടപ്പെടുന്നവരാണ്.
27
00:02:50,520 --> 00:02:51,590
ഹിന്ദുകുഷ് മലനിരകളുടെ പിടിയിൽ
28
00:02:51,600 --> 00:02:53,717
വടക്കൻ മരുഭൂമിയുടെ,
29
00:02:54,360 --> 00:02:56,352
തീക്കണ്ണിൽപെട്ട്
30
00:02:56,360 --> 00:02:58,113
ചിന്നിച്ചിതറിയ നാട്.
31
00:02:58,600 --> 00:03:01,035
കറുത്ത ചരൽ നിറഞ്ഞ ഭൂമിക്കുചുറ്റും
മഞ്ഞുമൂടിയ മലനിരകളും,
32
00:03:01,040 --> 00:03:04,033
ഒരു ഭീകര സത്വത്തിന്റെ
33
00:03:04,040 --> 00:03:05,838
മരവിച്ച അസ്ഥികൂടമാണ് നമ്മുടെ രാജ്യം.
34
00:03:06,760 --> 00:03:08,080
ആഢ്യന്മാരുടെയും ശ്രേഷ്ഠന്മാരുടെയും നാട്,
35
00:03:08,360 --> 00:03:10,750
അരിയാനാ.
36
00:03:12,640 --> 00:03:14,518
നമ്മൾ എവിടേക്കുമുള്ള വഴിയായി,
37
00:03:15,200 --> 00:03:17,715
ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് സാധനങ്ങൾ എത്തിച്ചിരുന്നു
38
00:03:19,120 --> 00:03:23,114
നമ്മൾ നക്ഷത്രങ്ങളെ പഠിച്ചു.ആ അലങ്കോല കാഴ്ച്ചയിൽ നമ്മൾ അർത്ഥം കണ്ടെത്തി.
39
00:03:24,080 --> 00:03:25,309
നമ്മൾ ശാസ്ത്രജ്ഞർ ആയിരുന്നു,
40
00:03:25,320 --> 00:03:27,596
ദാർശനികരായിരുന്നു കഥാകാരന്മാരായിരുന്നു.
41
00:03:28,120 --> 00:03:29,520
സമസ്യകൾക്ക് ഉത്തരം തേടി
42
00:03:29,840 --> 00:03:31,115
പിന്നെ കൂടുതൽ സമസ്യകൾ തേടി.
43
00:03:31,600 --> 00:03:34,479
പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം കണ്ടെത്തുമ്പോഴും ,
44
00:03:35,480 --> 00:03:37,517
യുദ്ധത്തിൽ ഏർപ്പെട്ട രണ്ടുസാമ്രാജ്യങ്ങൾക്ക്
45
00:03:37,520 --> 00:03:39,000
നടുവിലായിരുന്നു നമ്മൾ
46
00:03:39,040 --> 00:03:41,999
വർഷങ്ങൾ ആയിരങ്ങൾ കടന്നുപോയപ്പോൾ
47
00:03:42,000 --> 00:03:44,390
അതിർത്തികൾ പുനർനിർണയിച്ചുകൊണ്ടിരുന്നു.
48
00:03:46,160 --> 00:03:47,230
നമ്മുടെ കരുത്തരായ ഭരണാധികാരികൾ
49
00:03:47,240 --> 00:03:49,960
ശ്രേഷ്ഠ പേർഷ്യ സാമ്രാജ്യത്തിലെ സൈറസ്,
50
00:03:51,800 --> 00:03:53,280
മാസിഡോണിയയിലെ
51
00:03:53,315 --> 00:03:54,396
അലക്സാണ്ടർ ചക്രവർത്തി,
52
00:03:55,360 --> 00:03:57,716
പിന്നീട് മൗര്യസാമ്രാജ്യം വന്നു,
53
00:03:57,720 --> 00:04:00,838
ചെങ്കിസ് ഖാൻ, അങ്ങനെയങ്ങെനെ
54
00:04:00,840 --> 00:04:04,311
ഓരോ തവണയും വലിയ രക്തച്ചൊരിച്ചിൽ,
55
00:04:04,840 --> 00:04:07,435
എല്ലാത്തവണയും അതിജീവിച്ചവരും ഉണ്ടായിരുന്നു.
56
00:04:08,040 --> 00:04:10,350
ചരിത്രം ആവർത്തിച്ചുകൊണ്ടിരുന്നു.
57
00:04:14,320 --> 00:04:16,516
എന്റെ ചെറുപ്പത്തിൽ ഞാനീ
58
00:04:16,520 --> 00:04:19,354
നഗരത്തിന്റെ ശാന്തത അറിഞ്ഞിട്ടുള്ളതാണ് പർവാന.
59
00:04:20,040 --> 00:04:21,713
കുട്ടികൾ സ്കൂളിൽപോയി,
60
00:04:21,960 --> 00:04:23,633
സ്ത്രീകൾ സർവ്വകലാശാലകളിലേക്കും ;
61
00:04:24,040 --> 00:04:26,600
സാമ്രാജ്യങ്ങൾ അൽപനാളത്തേക്കെങ്കിലും ...
62
00:04:27,120 --> 00:04:28,395
നമ്മളെ മറന്ന കാലം.
63
00:04:29,600 --> 00:04:30,954
പക്ഷെ അത് അധികകാലം നീണ്ടില്ല.
64
00:04:31,640 --> 00:04:34,075
നമ്മുടെ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുംപോലെ തോന്നി,
65
00:04:34,720 --> 00:04:36,439
എപ്പോഴും അനിശ്ചിതത്വം.
66
00:04:37,160 --> 00:04:38,674
ആദ്യം ഒരു അട്ടിമറി,
67
00:04:38,680 --> 00:04:41,434
പിന്നൊരു കടന്നാക്രമണം,
പിന്നൊരു ആഭ്യന്തരയുദ്ധം.
68
00:04:43,000 --> 00:04:44,229
ഈ കോലാഹലങ്ങൾക്കിടയിൽ,
69
00:04:44,280 --> 00:04:47,352
ക്രമസമാധാനം പുനഃസ്ഥാപിക്കാൻ പറ്റുന്നവരിൽ ചിലർ വിശ്വാസമർപ്പിച്ചു ...
70
00:04:49,040 --> 00:04:50,235
അതിന് വലിയ വില നൽകേണ്ടിയും വന്നു.
71
00:04:50,480 --> 00:04:53,757
സ്ത്രീകളുടെ മാന്യതയ്ക്കായി പ്രത്യേകം ചട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് !
72
00:04:53,760 --> 00:04:55,592
സ്ത്രീകൾ പുറത്തിറങ്ങി
73
00:04:55,600 --> 00:04:58,069
അനാവശ്യമായി ശ്രദ്ധ ക്ഷണിക്കരുത്!
74
00:04:58,120 --> 00:04:59,998
സ്ത്രീകൾ പുറത്തിറങ്ങിയാൽ,
75
00:05:00,000 --> 00:05:02,605
ശരിയത്ത്പ്രകാരം അവൾ ശപിക്കപ്പെട്ടവളാകും.
76
00:05:02,640 --> 00:05:04,757
അവർക്ക് സ്വർഗം നിഷിദ്ധമാകും.
77
00:05:04,960 --> 00:05:06,872
എല്ലാം മാറുന്നു പർവാന.
78
00:05:07,760 --> 00:05:09,797
കഥകൾ ഈ മാറ്റത്തെ ഓർമിപ്പിക്കുന്നു.
79
00:05:14,000 --> 00:05:14,592
പർവാന?
80
00:05:15,600 --> 00:05:16,750
ഞാൻ പറഞ്ഞതൊന്നും ശ്രദ്ധിച്ചില്ലേ?
81
00:05:16,800 --> 00:05:17,790
കേട്ടു, ബാബ.
82
00:05:18,320 --> 00:05:19,685
എങ്കിൽ നമ്മുടെ നാടോടികളായ
83
00:05:19,720 --> 00:05:22,155
പൂർവികരെക്കുറിച്ചു പറ,
84
00:05:22,160 --> 00:05:23,913
അവരുടെ സ്വർണ്ണമലയെക്കുറിച്ചും...
85
00:05:25,600 --> 00:05:26,477
പറ മോളെ.
86
00:05:26,920 --> 00:05:28,718
പണ്ട് പണ്ട്, 2000 വർഷംമുമ്പ്...
87
00:05:29,680 --> 00:05:30,716
ആ
88
00:05:30,720 --> 00:05:32,996
2,000 വർഷം മുമ്പ്...
89
00:05:33,960 --> 00:05:36,350
പണ്ട് പണ്ടൊരു ബാക്ട്രിയൻ രാജകുമാരി ഉണ്ടായിരുന്നു.
90
00:05:36,360 --> 00:05:39,159
അവൾക്കൊരു സുന്ദരമായ കിരീടമുണ്ടായിരുന്നു...
91
00:05:39,160 --> 00:05:42,198
- എന്നിട്ട്?
- എന്നിട്ട്...
92
00:05:42,480 --> 00:05:43,709
- പർവാന?
- മാറിപ്പോടാ!
93
00:05:44,000 --> 00:05:46,390
എന്റെ സാധനങ്ങളെ തൊട്ടുപോകരുത്!
പോടാ പട്ടീ!
94
00:05:46,680 --> 00:05:48,831
പോകാനല്ലേ പട്ടീ പറഞ്ഞത്!
95
00:05:48,920 --> 00:05:51,799
എന്താ? എന്താ അവിടെ ബഹളം?
96
00:05:51,920 --> 00:05:53,320
എന്തിനാണ് ഈ പെൺകുട്ടി ബഹളം വയ്ക്കുന്നത്?
97
00:05:53,560 --> 00:05:55,438
അവൾ കൊച്ചുകുട്ടിയല്ലേ.
ഒന്നും ഉദ്ദേശിച്ചുപറഞ്ഞതല്ല.
98
00:05:55,440 --> 00:05:57,238
അവൾ ശ്രദ്ധയാകർഷിക്കുകയാണ്!
99
00:05:57,240 --> 00:05:59,277
ചന്തയിലിറങ്ങി സ്വയം പ്രദർശിപ്പിക്കാതെ
100
00:05:59,280 --> 00:06:00,999
വീട്ടിലിരിക്കുകയാണ് വേണ്ടത്.
- എനിക്ക് മകനില്ല.
101
00:06:01,000 --> 00:06:03,276
കൊച്ചുകുഞ്ഞേ ഒള്ളു. എനിക്ക് സഹായത്തിന് മകൾ വേണം.
102
00:06:03,280 --> 00:06:06,034
ഞങ്ങളോട് സംസാരിക്കുമ്പോൾ എഴുന്നേൽക്കണം!
എഴുന്നേൽക്കാൻ.
103
00:06:12,920 --> 00:06:14,673
എനിക്ക് നിങ്ങളെ അറിയാമല്ലോ.
- അതെ, ഇദ്രീസ്.
104
00:06:15,000 --> 00:06:17,276
ഞാൻ നിന്റെ അധ്യാപകനായിരുന്നു.
നീയൊരു നല്ല വിദ്യാർത്ഥി ആയിരുന്നു.
105
00:06:17,280 --> 00:06:19,476
കുറേ ആവശ്യമില്ലാത്ത കാര്യങ്ങൾ പഠിപ്പിച്ച്,
എന്റെ സമയം കളഞ്ഞു.
106
00:06:20,080 --> 00:06:21,230
ഞാൻ താലിബാനിൽ ചേർന്നു,
107
00:06:21,240 --> 00:06:23,596
ഇപ്പോൾ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ പോരാടുന്നു.
108
00:06:23,600 --> 00:06:25,353
ഞാൻ ശത്രുവാണെങ്കിൽ,
109
00:06:25,360 --> 00:06:28,273
എന്റെ പാപങ്ങൾക്ക് ദൈവം എന്റെ കാലെടുത്തിരിക്കുന്നു.
110
00:06:28,320 --> 00:06:29,913
എന്താടോ കിളവാ എന്നെ കളിയാക്കുകയാണോ?
111
00:06:29,920 --> 00:06:33,152
യുദ്ധത്തിലാണ് എനിക്ക് കാല് നഷ്ടമായത്.
നമ്മൾ ഒരുമിച്ച് പോരാടിയ യുദ്ധം.
112
00:06:33,680 --> 00:06:34,591
ഈ പെൺകുട്ടിക്ക് എത്രവയസ്സായി?
113
00:06:35,080 --> 00:06:36,833
- ഇദ്രീസ്...
- അവൾ കൊച്ചുകുട്ടിയാണ്.
114
00:06:36,920 --> 00:06:39,594
ഇവൾക്ക് കല്യാണപ്രായമായി!
ഞാനൊരു പെണ്ണാലോചിച്ചുകൊണ്ടിരിക്കുകയാണ്.
115
00:06:39,720 --> 00:06:41,393
അവളെ ഒരാൾക്ക് പറഞ്ഞുവച്ചിരിക്കുകയാണ്.
116
00:06:41,400 --> 00:06:43,278
അവളോട് മര്യാദയ്ക്ക് മറച്ചു നടക്കാൻ പറയണം!
117
00:06:43,280 --> 00:06:44,953
നീ അവളെ നോക്കാതിരുന്നാലും മതിയാകും.
118
00:06:44,960 --> 00:06:48,317
- എന്താ പറഞ്ഞത്?
- അവളെ നോക്കാതിരുന്നാൽ മതിയെന്ന്!"
119
00:06:48,320 --> 00:06:49,685
- നിന്നെ കൊന്നുകളയാനും പറ്റും!
- ഇദ്രീസ്...
120
00:06:49,720 --> 00:06:51,916
- നോക്കീം കണ്ടും സംസാരിച്ചോണം!
- മതി! വാ!
121
00:06:54,240 --> 00:06:56,391
നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ?
122
00:06:56,400 --> 00:06:57,959
ഇല്ല, ബാബ.
123
00:06:58,360 --> 00:07:01,797
അതാണെന്റെ മോള്.
വാ നമുക്ക് വീട്ടിൽ പോകാം.
124
00:07:17,680 --> 00:07:18,591
പർവാന?
125
00:07:20,080 --> 00:07:21,275
ആ ചെക്കനോട് പറഞ്ഞല്ലോ,
126
00:07:21,280 --> 00:07:24,990
കല്യാണം പറഞ്ഞുവച്ചേക്കുകയാണെന്ന്.
എന്നെ കല്യാണം കഴിച്ചയക്കാൻ പോകുകയാണോ?
127
00:07:25,560 --> 00:07:27,711
ഏയ് ഇല്ല
നീ കുട്ടിയല്ലേ.
128
00:07:27,920 --> 00:07:30,037
കളിക്കുകയും കഥ പറയുകയും ചെയ്യേണ്ട പ്രായം.
129
00:07:30,120 --> 00:07:31,554
അതിനുള്ള പ്രായമൊക്ക കഴിഞ്ഞു.
130
00:07:31,880 --> 00:07:33,473
കഥയ്ക്കുള്ള പ്രായം കഴിഞ്ഞെന്നോ?
131
00:07:33,480 --> 00:07:35,199
നിനക്ക് കഥകൾ ഇഷ്ടമായിരുന്നല്ലോ.
132
00:07:35,200 --> 00:07:36,714
അതുകൊണ്ടെന്തു ഗുണം?
133
00:07:49,080 --> 00:07:52,039
നമുക്ക് ഉമ്മയോട് പറയാം, പ്രശ്നം പരിഹരിക്കാം.
134
00:07:52,040 --> 00:07:53,633
ഉടുപ്പിന്റെ കാര്യം പറയണ്ട.
135
00:07:59,600 --> 00:08:01,478
പിന്നതിന്റെ ബാക്കി കേൾക്കേണ്ടിവരും.
136
00:08:01,760 --> 00:08:04,285
- എന്തിന്റെ?
- ഒന്നുമില്ല, ഉമ്മാ...
137
00:08:04,320 --> 00:08:06,710
നമ്മൾ പർവാനയുടെ നല്ല ഉടുപ്പ് വിൽക്കുന്നില്ല!
138
00:08:06,720 --> 00:08:09,110
അതല്ല ബാബാ ഞാൻ ഉദ്ദേശിച്ചത്.
139
00:08:09,120 --> 00:08:11,112
- പക്ഷെ നമുക്ക് ആ പണം വേണമല്ലോ.
140
00:08:11,120 --> 00:08:13,032
കുറച്ചുനാളത്തേക്ക് പിടിച്ചുനിൽക്കാൻ പറ്റും.
141
00:08:13,040 --> 00:08:14,793
കച്ചവടം മെച്ചപ്പെടും.
142
00:08:15,400 --> 00:08:16,685
കച്ചവടം മെച്ചപ്പെട്ടാൽ പിന്നെ,
143
00:08:16,720 --> 00:08:19,155
അത് വിൽക്കേണ്ടല്ലോ.
ആകാശവും ഭൂമിയും,
144
00:08:19,160 --> 00:08:22,119
കനിയാതെ വരുമ്പോൾ,
അത് വിറ്റല്ലേ പറ്റൂ.
145
00:08:22,120 --> 00:08:24,112
എങ്കിൽപിന്നേ അത്താഴത്തിന് മുമ്പ്,
146
00:08:24,120 --> 00:08:27,477
ഒരു കഥ ആയാലോ, ഉടുപ്പുകളെപ്പറ്റി മറക്കാൻ?
147
00:08:27,480 --> 00:08:29,995
പർവാന എന്തെങ്കിലും കഥ വായിച്ചുതരുവോ?
148
00:08:30,000 --> 00:08:32,959
ഇപ്പൊ വേണ്ടുമ്മ...
ഭയങ്കര ക്ഷീണം..
149
00:08:32,960 --> 00:08:35,634
- അവൾ പറയുകയാ അവളിപ്പോൾ കുട്ടിയൊന്നും അല്ലെന്ന്.
150
00:08:35,640 --> 00:08:37,916
അതുകൊണ്ട് കഥയും ഇഷ്ടമല്ലെന്ന്.
151
00:08:37,920 --> 00:08:41,072
വലുതാകാൻ അത്രയ്ക്ക് ധൃതി വേണ്ടെന്റെ മോളെ.
152
00:08:41,080 --> 00:08:44,073
വിചാരിക്കുമ്പോലെ ആകില്ല കാര്യങ്ങൾ.
153
00:08:44,080 --> 00:08:47,118
വെള്ളം തീർന്നു നീ രാവിലെ ആവശ്യത്തിന് കൊണ്ടുവന്നില്ല.
154
00:08:47,120 --> 00:08:49,316
വാതിലിനടുത്ത് അര ബക്കറ്റ് ഇരിപ്പുണ്ടല്ലോ!
155
00:08:49,320 --> 00:08:51,471
ഞാൻ കൊച്ചാരുന്നപ്പോ,
156
00:08:51,480 --> 00:08:54,075
ബക്കറ്റുകൾ ഒരിക്കലും കാലിയായിരുന്നില്ല.
- ഏയ്!
157
00:08:54,080 --> 00:08:56,037
- നിർത്ത് കുട്ടികളെ!
- ഒന്നുങ്കിൽ നീ അത്താഴം കഴിഞ്ഞ്,
158
00:08:56,040 --> 00:08:57,997
വെള്ളം എടുത്തിട്ട് വരണം,
159
00:08:58,000 --> 00:09:00,640
അല്ലെങ്കിൽ സാകിയുടെ അപ്പിത്തുണി കഴുകണം.
160
00:09:00,720 --> 00:09:01,756
ഇപ്പൊ എങ്ങനുണ്ട്?
161
00:09:01,760 --> 00:09:05,071
കുഴപ്പമില്ല...
നിങ്ങളിപ്പോ ഇങ്ങ് വന്നല്ലോ.
162
00:09:06,080 --> 00:09:08,720
മുഴുവൻ സമയവും തല കഴുകിക്കൊണ്ടിരുന്നില്ലെങ്കിൽ
163
00:09:08,755 --> 00:09:11,110
വെള്ളം തീരത്തിലായിരുന്നല്ലോ?
- പർവാന..
164
00:09:11,120 --> 00:09:13,271
ബഹുമാനത്തോടെ പെരുമാറണം.
165
00:09:13,280 --> 00:09:14,794
നമുക്ക് കഴിച്ചാലോ?
166
00:09:14,960 --> 00:09:17,565
എന്താ? വയർ നിറഞ്ഞിരിക്കുമ്പോൾ,
167
00:09:17,600 --> 00:09:19,910
എല്ലാം നല്ലതായി തോന്നും.
- ശരി, അമ്മേ.
168
00:09:30,880 --> 00:09:31,597
സാകി! സാകി!
169
00:09:31,680 --> 00:09:33,399
നിക്കെടാ കുട്ടാ,
ഉടുപ്പിന്റെ കൈ ഞാൻ മടക്കിവയ്ക്കാം!
170
00:09:33,400 --> 00:09:35,710
വേണ്ടുമ്മാ! വേണ്ടുമ്മാ!
171
00:09:35,800 --> 00:09:37,792
അങ്ങനെ. ഇനി കഴിച്ചോ.
172
00:09:38,160 --> 00:09:40,277
മുന്തിരി മുഴുവൻ തീർക്കല്ലേ, പർവാന.
173
00:09:40,720 --> 00:09:42,951
സാകിക്കും കൊടുക്കണം.
- അവന് നിന്റെ കവിളിലെ
174
00:09:42,960 --> 00:09:45,191
ആ വലിയ ഉണക്കമുന്തിരി
കൊടുക്കാത്തതെന്താ, സൊരായ?
175
00:09:45,200 --> 00:09:47,556
പക്ഷെ അത് മുന്തിരി അല്ലല്ലോ.
176
00:09:47,560 --> 00:09:50,234
അത് രോമം വളന്ന വലിയ മറുകല്ലേ.
177
00:09:50,880 --> 00:09:52,155
പർവാന...
178
00:09:52,160 --> 00:09:55,073
സൊരായയോട് ക്ഷമ ചോദിക്ക്.
179
00:09:57,560 --> 00:09:58,880
പർവാന...
180
00:10:05,240 --> 00:10:05,718
ഇതിനകത്തുണ്ട്!
181
00:10:06,360 --> 00:10:07,032
ഞാൻ കണ്ടതാ!
182
00:10:07,400 --> 00:10:08,959
- സ്ത്രീകൾ ഉണ്ടെങ്കിൽ തട്ടമിട്ടോണം...
- ബാബാ?
183
00:10:09,320 --> 00:10:11,312
...തട്ടം ഇട്ടോളൂ വേഗം!
184
00:10:12,680 --> 00:10:15,514
ഇയാളുതന്നെ.
ഇസ്ലാമിന്റെ ശത്രു.
185
00:10:15,680 --> 00:10:16,955
ഇയാളുടെ കയ്യിൽ നിരോധിത പുസ്തകങ്ങളുണ്ട്.
186
00:10:16,960 --> 00:10:18,474
അതുവച്ച് സ്ത്രീകളെ പഠിപ്പിക്കുകയും ചെയ്യുന്നു.
187
00:10:20,553 --> 00:10:22,317
നൂറുള്ള അലിസായി! ഞങ്ങൾക്കൊപ്പം,
188
00:10:22,320 --> 00:10:25,631
ശബ്ദമുണ്ടാക്കാതെ വരുന്നതാണ് നല്ലത്!
189
00:10:25,760 --> 00:10:26,716
ബാബാ!
190
00:10:26,720 --> 00:10:29,110
- അയ്യോ അദ്ദേഹത്തെ കൊണ്ടുപോകരുതേ!
- ബാബാ!
191
00:10:29,120 --> 00:10:32,909
- ഉമ്മാ!
192
00:10:33,680 --> 00:10:35,114
എങ്ങോട്ടാ കൊണ്ടുപോകുന്നത്?
193
00:10:35,880 --> 00:10:37,325
ജയിലിലേക്ക്.
194
00:10:37,360 --> 00:10:40,034
പുൽ -ഇ -ചർഖിയിലിട്ട് അവരിവനെ മര്യാദ പഠിപ്പിച്ചോളും.
195
00:10:42,200 --> 00:10:44,715
ബാബാ!
196
00:11:06,720 --> 00:11:07,597
ഉമ്മാ?
197
00:11:08,520 --> 00:11:10,273
വിളക്ക് കത്തിക്കട്ടെ?
198
00:11:10,280 --> 00:11:12,476
ശ്ശ്ശ് , പർവാന.
199
00:11:12,760 --> 00:11:13,989
സാകിയെ ഉണർത്തല്ലേ.
200
00:11:14,040 --> 00:11:15,759
പക്ഷെ ബാബയെ വിട്ടയച്ചാൽ,
201
00:11:15,760 --> 00:11:18,070
വിളക്ക് കത്തിച്ചുവച്ചാലല്ലേ വീട് കണ്ടുപിടിക്കാൻ പറ്റൂ.
202
00:11:18,800 --> 00:11:20,996
എങ്ങനെ വീട്ടിൽവരാനാണ്?
നടക്കാൻ ഊന്നുവടിപോലും,
203
00:11:21,000 --> 00:11:22,229
കയ്യിലില്ല.
204
00:11:24,120 --> 00:11:25,520
കിടന്നുറങ്ങ്.
205
00:11:26,400 --> 00:11:27,311
എല്ലാം ശരിയാകും.
206
00:11:27,320 --> 00:11:30,438
അതുമ്മായ്ക്ക് എങ്ങനറിയാം? പറ എങ്ങനറിയാം.
207
00:11:30,440 --> 00:11:33,399
മിണ്ടാതിരി, പർവാന. അമ്മ അല്ലേൽതന്നെ ആകെ വിഷമത്തിലാ.
208
00:11:45,480 --> 00:11:48,040
എടാ! സാകി! നിർത്തെടാ ചെക്കാ!
209
00:11:48,840 --> 00:11:49,637
എഴുന്നേക്ക് പർവാന.
210
00:11:49,640 --> 00:11:52,474
മതി മടിപിടിച്ചിരുന്നത്.
- എന്താ? എന്ത് ചെയ്യാൻ പോകുവാ?
211
00:11:52,480 --> 00:11:54,233
നമ്മൾ രണ്ടുംകൂടി ബാബയെ അന്വേഷിച്ചു പോകുകയാണ്.
212
00:11:54,240 --> 00:11:56,152
ആ പയ്യൻ പറഞ്ഞത് ബാബയെ,
പുൽ -ഇ -ചർഖിയി ജയിലിൽ,
213
00:11:56,160 --> 00:11:57,992
കൊണ്ട്‌പോകുന്നു എന്നല്ലേ?
അപ്പൊ അവിടെപ്പോയി നോക്കാം.
214
00:11:58,000 --> 00:12:00,071
ബാബാ ഇല്ലാതെങ്ങനെ പുറത്തുപോകും.
215
00:12:00,120 --> 00:12:02,635
സൊരായ കത്തെഴുതുകയാണ്.
ബാബയെ അറസ്റ്റ് ചെയ്തതിലെ,
216
00:12:02,640 --> 00:12:04,632
പ്രതിഷേധം അറിയിക്കാനും, വിട്ടയക്കണമെന്ന് അപേക്ഷിക്കാനും.
217
00:12:04,640 --> 00:12:05,676
അതൊന്ന് കൊടുത്തുനോക്കാമല്ലോ.
218
00:12:05,680 --> 00:12:07,717
ഉമ്മാ അതൊന്നും പാടില്ലാത്തതല്ലേ!
219
00:12:07,720 --> 00:12:09,552
നമ്മൾ ശ്രദ്ധ ആകർഷിക്കാതിരുന്നാൽ,
220
00:12:09,560 --> 00:12:11,472
കുഴപ്പമൊന്നും വരില്ല.
- പക്ഷെ നമുക്ക്...
221
00:12:11,480 --> 00:12:14,279
ഒന്നുവാ എന്റെ പർവാന, ബാബയുടെ ഊന്നുവടിയും എടുത്തോളൂ.
222
00:12:14,280 --> 00:12:15,509
ഇറങ്ങാൻ സമയമായി.
223
00:12:25,520 --> 00:12:26,397
മാമ!
224
00:12:47,560 --> 00:12:48,994
ഹേയ്!
225
00:12:49,000 --> 00:12:50,229
ഓയ്, ഡീ!
226
00:12:53,560 --> 00:12:56,758
സലാം. പുൽ -ഇ -ചാർഖിയിലേക്കുള്ള
വഴി ഒന്ന് പറയാമോ?
227
00:12:57,080 --> 00:12:58,070
സലാം.
228
00:12:58,880 --> 00:13:01,952
കിഴക്കാണ്. പുഴയും കടന്ന്.
ഒരുപാട് ദൂരമുണ്ട്.
229
00:13:01,960 --> 00:13:04,429
- താങ്ക് യൂ, സാർ.
- അതെ, പഴേപട്ടണം വഴി,
230
00:13:04,440 --> 00:13:06,477
പോയാൽ മതി.
അല്ലേൽ നിങ്ങളെ പിടികൂടും.
231
00:13:28,240 --> 00:13:31,074
നിങ്ങളെന്താ ഒറ്റയ്ക്ക് ഇവിടെ? നിങ്ങളുടെ ഭർത്താവ് എവിടെ?
232
00:13:31,160 --> 00:13:32,913
- വേ... വേറെ വഴിയില്ലായിരുന്നു!
- ഭർത്താവോ ആങ്ങളയോ ഇല്ലാതെ,
233
00:13:32,920 --> 00:13:35,037
പുറത്തിറങ്ങാൻ പാടില്ലെന്ന്
അറിയില്ലേ.
234
00:13:35,040 --> 00:13:36,156
ക്ഷമിക്കണം, എനിക്കറിയാം...
235
00:13:36,160 --> 00:13:38,277
- മനസ്സിലായോ
- എന്റെ കയ്യിലൊരു കത്തുണ്ട്.
236
00:13:38,280 --> 00:13:40,078
എന്റെ ഭർത്താവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച്...
- വീട്ടിപ്പൊക്കോ!
237
00:13:40,080 --> 00:13:41,878
- ഇല്ല!
- ഇല്ലെന്നോ?
238
00:13:41,880 --> 00:13:44,236
- ഇത് നുറുള്ള അലിസായി, എന്റെ ഭർത്താവ്. ഇദ്ദേഹത്തെ ഇന്നലെ രാത്രി
239
00:13:44,240 --> 00:13:47,039
ഒരുകാര്യവും ഇല്ലാതെ അറസ്റ്റ് ചെയ്തു....
- ഫോട്ടോകൾക്ക് വിലക്കുണ്ട്!
240
00:13:47,040 --> 00:13:49,032
- ഫോട്ടോ കാണിച്ച് നീ എന്താ ഉദ്ദേശിക്കുന്നത്?
241
00:13:49,040 --> 00:13:51,111
അതും ഒറ്റയ്ക്കിവിടെ!
- വീട്ടിൽ ആരുമില്ലാത്തതുകൊണ്ടാണ്.
242
00:13:51,120 --> 00:13:52,918
കുട്ടികൾ മാത്രമേ ഒള്ളു! എനിക്ക്...
- ഇവിടെ വരേണ്ട ഒരു കാര്യവുമില്ല!
243
00:13:52,920 --> 00:13:55,276
മനസ്സിലായോ?
- ...ഭർത്താവിനെക്കുറിച്ച് അറിഞ്ഞേപറ്റൂ!
244
00:13:55,320 --> 00:13:57,551
വീട്ടിപ്പോ! വേഗമായിക്കോട്ടെ!
245
00:13:58,200 --> 00:14:00,078
നീ പണിവാങ്ങിച്ചുകൊണ്ടേ പോകൂ!
246
00:14:09,920 --> 00:14:12,594
നിന്റെ ഭർത്താവിന് നീ അപമാനമാണ്!
നിന്റെ വർഗത്തിന് തന്നെ അപമാനമാണ്!
247
00:14:12,600 --> 00:14:14,353
അദ്ദേഹത്തിന് എന്തുപറ്റിയെന്ന് അറിയണം!
248
00:14:14,360 --> 00:14:16,317
അറിഞ്ഞേ പറ്റൂ...
- മിണ്ടിപ്പോകരുത്!
249
00:14:33,040 --> 00:14:35,236
ജയിലിൽപോയിട്ട് ഒരു കാര്യവുമില്ല.
250
00:14:35,920 --> 00:14:38,196
ഇതുപോലെ ശല്യം ഉണ്ടാക്കിയാലുണ്ടല്ലോ,
251
00:14:38,200 --> 00:14:41,238
നിന്റെ അനുസരണക്കേടിന് ഭർത്താവിനാകും ശിക്ഷ കിട്ടുക.
252
00:14:42,320 --> 00:14:44,391
ഇനി നിന്നെ ഒറ്റയ്ക്ക് ഇവിടെ കണ്ടാൽ അറസ്റ്റ് ചെയ്യും പറഞ്ഞേക്കാം,
253
00:14:44,400 --> 00:14:46,153
ഞാൻ തന്നെ അറസ്റ്റ് ചെയ്യും.
254
00:14:47,080 --> 00:14:48,150
ഇപ്പൊ പൊക്കോ.
255
00:14:54,960 --> 00:14:56,245
ഉമ്മാ?
256
00:14:56,280 --> 00:14:58,272
എന്നെ വീട്ടിക്കൊണ്ടുപോകൂ.
257
00:16:05,520 --> 00:16:07,910
ശ്ശ്ശ് ! പോയി വെള്ളമെടുക്ക്, പർവാന.
258
00:16:07,920 --> 00:16:09,354
ഇവിടെ ഒന്നും ബാക്കിയില്ല.
259
00:16:09,640 --> 00:16:12,633
ചെല്ല്!
260
00:16:44,480 --> 00:16:46,278
എന്താടാ പരിപാടി?!
261
00:16:47,760 --> 00:16:49,592
ഓടിക്കോ!
അവര് നിന്നെ കാണും!
262
00:16:50,640 --> 00:16:52,040
ഏയ്, നിൽക്ക്!
263
00:17:00,120 --> 00:17:02,351
ഇതുവഴി!
264
00:17:02,360 --> 00:17:05,114
നിക്ക്!
265
00:17:05,120 --> 00:17:09,194
ആ പയ്യനെവിടെ പോയി.
കണ്ടോ? കണ്ടോന്ന്!
266
00:17:10,360 --> 00:17:11,840
ഏയ്! പെണ്ണേ!
267
00:17:12,040 --> 00:17:14,953
വാ! പോകാം!
- അവളെ വിട്ടേക്ക്!
268
00:17:19,080 --> 00:17:22,357
പർവാന, ഇത് ആരാ ബക്കറ്റേ ഉള്ളല്ലോ.
269
00:17:22,360 --> 00:17:24,238
മുഴുവൻ നിറച്ചുകൂടാരുന്നോ?
270
00:17:24,240 --> 00:17:26,152
- ഉമ്മാ!
- സാകി! ശ്ശ്ശ്!
271
00:17:26,160 --> 00:17:28,720
- ഉമ്മയെ ഉണർത്തരുത്.
- ശ്ശ്ശ്, സാകി!
272
00:17:31,680 --> 00:17:33,478
- അവനെ ഒന്ന് കൊട്ടി ഉറക്ക്!
- ഉമ്മാ...
273
00:17:34,360 --> 00:17:37,194
- അവനൊരു കഥ പറഞ്ഞുകൊടുക്ക്.
- മാമാ..
274
00:17:37,320 --> 00:17:39,835
പണ്ടുപണ്ട്, ഒരിടത്തൊരിടത്ത്,
275
00:17:39,840 --> 00:17:42,116
ഹിന്ദു കുഷ് മലനിരകളുടെ താഴ്‌വരയിൽ,
276
00:17:42,120 --> 00:17:45,750
ഒരു ചെറു ഗ്രാമം ഉണ്ടായിരുന്നു.
- ഉമ്മായെ വേണം...
277
00:17:45,760 --> 00:17:49,231
- ശ്ശ്! കേൾക്ക്! അവിടുത്തെ ആളുകൾക്ക്,
278
00:17:49,240 --> 00:17:51,197
നല്ല ഒന്നാന്തരം വിത്തുകിട്ടി.
279
00:17:51,200 --> 00:17:53,078
അതിന്റെ സന്തോഷത്തിൽ അവര് ആടിപ്പാടി.
280
00:17:53,080 --> 00:17:55,470
ചിരിച്ചുകളിച്ചു, ഭക്ഷണം കഴിച്ചു.
281
00:17:55,760 --> 00:17:57,513
എല്ലാവരും സന്തോഷത്തിലായിരുന്നു!
282
00:17:58,040 --> 00:18:00,032
പ്രത്യേകിച്ചൊരു കൊച്ചു പയ്യൻ
283
00:18:00,040 --> 00:18:01,997
അവന് എല്ലാരെക്കാളും കൂടുതൽ
284
00:18:02,000 --> 00:18:04,276
ആടിപ്പാടി സന്തോഷിച്ചു.
285
00:18:19,520 --> 00:18:21,830
ആളുകൾ ആടിപ്പാടി ആഘോഷിക്കുമ്പോൾ
286
00:18:21,840 --> 00:18:25,277
അവരറിയാതെ രാക്ഷസന്മാർ വരുന്നുണ്ടാരുന്നു.
287
00:18:32,240 --> 00:18:34,152
രാക്ഷസന്മാർ കഴുതകളെ പേടിപ്പിച്ചു.
288
00:18:39,680 --> 00:18:41,637
അവർ ഗ്രാമത്തിലെ ഏറ്റവും
289
00:18:41,640 --> 00:18:43,393
അമൂല്യമായത് തന്നെ മോഷ്ടിച്ചു,
290
00:18:44,400 --> 00:18:46,437
അടുത്ത വർഷത്തേക്കുള്ള വിത്ത്.
291
00:18:49,720 --> 00:18:51,871
എന്നിട്ടവർ ഹിന്ദുകുഷ് മലയിലെ
292
00:18:51,880 --> 00:18:53,837
രാജാവിന്റടുത്തേക്ക് തിരികെപ്പോയി,
293
00:18:53,840 --> 00:18:56,878
ഭീകരനായ, കുന്തമുന പോലുള്ള കൊമ്പുള്ള ആന രാജാവ്!
294
00:18:56,880 --> 00:19:00,760
ഗർർ ! ഗർർർ !
295
00:19:00,795 --> 00:19:02,672
ഗർർർ!
296
00:19:03,000 --> 00:19:04,753
ഗർർർ!
297
00:19:05,440 --> 00:19:07,193
ഗർർർ!
298
00:19:08,600 --> 00:19:09,750
ഉമ്മാ!
299
00:19:34,400 --> 00:19:36,551
സാകിക്കുട്ടാ, ഊ! ഊ!
300
00:19:39,080 --> 00:19:41,037
കഴിക്ക് ഉമ്മാ.
301
00:19:41,040 --> 00:19:44,670
വയർ നിറഞ്ഞിരിക്കുമ്പോൾ കുറവ് തോന്നും.
302
00:20:02,160 --> 00:20:04,391
ഇനി ഭക്ഷണമൊന്നും ബാക്കിയില്ല.
303
00:20:05,280 --> 00:20:07,511
ഞാൻ കടേൽ പോകാം.
304
00:20:18,800 --> 00:20:21,269
- സലാം.
- സലാം. 12 ഓറഞ്ച്, പ്ലീസ്.
305
00:20:22,240 --> 00:20:23,560
100 അഫ്‌ഗാനി.
306
00:20:24,960 --> 00:20:26,314
താങ്ക് യൂ
307
00:20:29,080 --> 00:20:30,355
സലാം. 6 ആപ്പിൾ വേണം
308
00:20:30,360 --> 00:20:32,158
എത്രയാകും?
309
00:20:32,160 --> 00:20:34,550
സലാം, കുഞ്ഞേ.
നിനക്ക് തരാൻപറ്റില്ല.
310
00:20:34,760 --> 00:20:37,673
പക്ഷെ സാർ... എനിക്ക് ദയവുചെയ്ത്
ആപ്പിൾ തരുവോ?
311
00:20:37,680 --> 00:20:39,034
ഭക്ഷണം വാങ്ങാൻ അച്ഛനെ പറഞ്ഞുവിട്.
312
00:20:39,040 --> 00:20:40,838
അച്ഛനെ അവര് കൊണ്ടുപോയി.
313
00:20:40,840 --> 00:20:43,514
എന്നോട് ക്ഷമിക്കണം.
പിന്നേ വന്നാൽമതി.
314
00:21:06,560 --> 00:21:09,359
- ...കട്ടോണ്ട് പോയന്നേ.
- പക്ഷെ ഉണ്ടല്ലോ...
315
00:21:09,394 --> 00:21:12,159
സലാം! ഒരു കിലോ അരി തരുവോ?
316
00:21:14,000 --> 00:21:15,832
സലാം!
- ഏയ്, നീ തന്നെ!
317
00:21:16,080 --> 00:21:19,915
പെണ്ണേ! നിക്കവിടെ!
318
00:21:22,720 --> 00:21:24,393
ഞാൻ പറഞ്ഞാൽ നിന്നോണം!
319
00:21:32,440 --> 00:21:32,918
പോ!
320
00:21:33,400 --> 00:21:34,550
വീട്ടിൽ പോകാൻ!
321
00:21:37,720 --> 00:21:38,710
എന്റെ കയ്യീന്ന് ബാഗ് വീണുപോയി.
322
00:21:38,720 --> 00:21:40,598
- പോട്ടെ.
- പണമെല്ലാം പോയി.
323
00:21:40,600 --> 00:21:42,876
- തല ഇങ്ങോട്ടുവച്ചോളു
- ഞാൻ പോയി വെള്ളം എടുത്തിട്ട് വരാം.
324
00:21:42,880 --> 00:21:44,758
ശ്ശ്ശ് . അതേപ്പറ്റി ഓർക്കേണ്ട.
325
00:21:45,720 --> 00:21:47,313
നിനക്കുവേണ്ടി ഒരു നാൻ ഞാൻ എടുത്തുവച്ചിരുന്നു.
326
00:21:47,760 --> 00:21:49,035
ചൂടാക്കി തരാവേ.
327
00:21:49,040 --> 00:21:51,271
നല്ല പതുപതാന്നിരിക്കും .
കേട്ടോ?
328
00:22:12,480 --> 00:22:14,278
നമ്മളിനി എന്തുചെയ്യും?
329
00:22:14,280 --> 00:22:17,079
അറിയില്ല, ഞാൻ രാവിലെ കുറച്ചുനേരത്തെ,
330
00:22:17,080 --> 00:22:20,152
ആളുകളൊക്കെ വരും മുമ്പേ?
- അതൊന്നും നടക്കില്ല.
331
00:22:20,160 --> 00:22:22,629
കച്ചവടക്കാരും നമ്മുക്ക് സാധനം തന്നാലുള്ള,
332
00:22:22,640 --> 00:22:24,120
പൊല്ലാപ്പ് ഏറ്റെടുക്കില്ല.
333
00:22:24,600 --> 00:22:26,956
ഉമ്മായ്ക്ക് മാസർ-ഇ -ഷരീഫിൽ
ബന്ധുക്കളുണ്ട്.
334
00:22:26,960 --> 00:22:28,792
അവരോട് സഹായം ചോദിക്കാം.
335
00:22:28,800 --> 00:22:30,951
പക്ഷെ നമ്മൾ അവരെ കണ്ടിട്ടുപോലുമില്ലല്ലോ.
336
00:22:30,960 --> 00:22:32,952
അവര് സഹായിക്കുമെന്ന് എന്താണ് ഉറപ്പ്?
337
00:22:32,960 --> 00:22:35,156
നമുക്ക് ഭക്ഷണം അത്യാവശ്യമായി വേണം.
338
00:24:21,200 --> 00:24:22,520
ഇത് നിന്റെ ചേട്ടന്റെ ഉടുപ്പുകളായിരുന്നു.
339
00:24:23,000 --> 00:24:25,913
അല്പം വലുതായിരിക്കും,
അത് നമുക്ക് ശരിയാക്കി എടുക്കാം.
340
00:24:27,480 --> 00:24:29,039
എന്നെ കണ്ടിട്ട് ആൺകുട്ടിയെപ്പോലുണ്ടോ?
341
00:24:30,360 --> 00:24:32,158
നിന്നെ കണ്ടിട്ട് സുലൈമാനെ പോലെയുണ്ടല്ലോ.
342
00:24:33,040 --> 00:24:34,952
ശരിക്കും അതുപോലെ.
- ഉമ്മാ...
343
00:24:34,960 --> 00:24:36,792
അവൻ എന്ത് നല്ല കുട്ടിയായിരുന്നു.
344
00:24:37,720 --> 00:24:38,756
നിനക്ക് ഇപ്പൊ ഉള്ളതിനേക്കാൾ,
345
00:24:38,760 --> 00:24:41,070
അധികം പ്രായമില്ല...
346
00:24:41,080 --> 00:24:43,072
ശ്ശ്ശ്.
347
00:24:43,080 --> 00:24:44,753
പോട്ടെ, ഉമ്മാ.
348
00:24:45,640 --> 00:24:46,756
ഭക്ഷണവും വെള്ളവും വാങ്ങാൻ,
349
00:24:46,760 --> 00:24:48,752
അവൾ ചന്തയിൽ പോകുകയാണ്.
350
00:24:48,760 --> 00:24:51,832
അതേ ഒള്ളു ഉമ്മാ ഒരു മാർഗം.
ഇവിടെ ഒന്നും ബാക്കിയില്ല.
351
00:25:12,200 --> 00:25:15,432
അയ്യേ ജ്യൂസുകളെല്ലാം ചൂടായിട്ടിരിക്കുന്നു!
എനിക്ക് തണുത്തത് മതി...
352
00:25:38,080 --> 00:25:39,833
കയ്യിലിടാൻ ചെയിൻ വേണം!
353
00:25:43,000 --> 00:25:44,719
അതാ ഞാൻ പറഞ്ഞത്!
പക്ഷെ...
354
00:25:44,840 --> 00:25:46,115
- സലാം!
- എന്താ ഇത്?
355
00:25:46,240 --> 00:25:49,119
സലാം! അതേ! സലാം!
356
00:25:49,120 --> 00:25:51,794
സലാം! സലാം!
അകത്തേക്ക് വാ, ചെക്കാ!
357
00:25:52,040 --> 00:25:53,633
ഞാൻ അവിടെവന്ന് തരണമായിരിക്കും?
358
00:25:57,920 --> 00:25:59,434
തനിക്കറിയാലോ?
359
00:26:02,600 --> 00:26:04,159
അപ്പൊ പറ, എന്താ വേണ്ടത്!
360
00:26:05,720 --> 00:26:06,597
ഒരു കിലോ അരി വേണം,
361
00:26:06,600 --> 00:26:09,160
അര കിലോ പയറ്,
കുറച്ച് ഉണക്കമുന്തിരിയും.
362
00:26:10,320 --> 00:26:12,073
കുറച്ചോ?
363
00:26:12,240 --> 00:26:14,357
ഹഹ! ഞാൻ ഊഹിച്ചുകണ്ടെത്തണോ?
364
00:26:15,000 --> 00:26:17,435
- അതേ.
- ചെക്കൻ പൊട്ടനാണ്,
365
00:26:17,520 --> 00:26:19,273
കേട്ടോ! ഹഹഹഹ!
366
00:26:19,480 --> 00:26:22,040
കെട്ട ഇരുമ്പുകൊണ്ട്, നല്ല വാളുണ്ടാക്കാൻ പറ്റുമോ!
367
00:26:22,080 --> 00:26:23,309
ഹഹഹഹ!
368
00:26:23,320 --> 00:26:25,710
ചിരിച്ചോണ്ട് നിക്കുന്നത് കണ്ടോ!
ഹഹഹഹഹ!
369
00:26:25,720 --> 00:26:29,236
അവനെ ആക്കിയിട്ട് പോലും കത്തിയില്ല!
370
00:26:29,360 --> 00:26:31,920
നന്ദിയുണ്ട്!
ഒരുപാട് നന്ദിയുണ്ട്.
371
00:26:53,400 --> 00:26:54,914
ചായ നീ താഴെ കളയുന്നുണ്ട്.
372
00:26:54,920 --> 00:26:56,912
അയ്യോ. സോറി, മാമാ.
373
00:27:02,240 --> 00:27:04,197
- ആ!
- ആരാ നീ! എന്തിനാ,
374
00:27:04,200 --> 00:27:06,237
എന്നെ അങ്ങനെ നോക്കിയത്?
- ഞാ...
375
00:27:06,240 --> 00:27:07,959
- നിന്റെ പേരെന്താ?
- പേരോ?
376
00:27:07,960 --> 00:27:10,270
- ഞാൻ നിന്നെ എവിടോ കണ്ടിട്ടുണ്ടല്ലോ!
- ഇല്ല! ഞാനല്ലായിരുന്നു...
377
00:27:10,280 --> 00:27:12,476
- എന്തല്ലായിരുന്നു?
- ഞാ... നിനക്കെന്നെ അറിയില്ല!
378
00:27:12,480 --> 00:27:14,870
- അറിയാം.
- ഇല്ല!
379
00:27:14,880 --> 00:27:17,759
- എനിക്ക് നിന്നെ അറിയാം! നീ പർവാന ആല്ലേ!
- അല്ല!
380
00:27:17,760 --> 00:27:20,320
- ഞാൻ ഷൗസിയ ആണ്!
ഓർമയില്ലേ? സ്കൂളിൽ ഒരുമിച്ചുണ്ടാരുന്ന?
381
00:27:21,400 --> 00:27:22,390
ഷൗസിയ?
382
00:27:22,400 --> 00:27:25,120
- അന്നെനിക്ക് നീണ്ട മുടി ഉണ്ടായിരുന്നു... നിനക്കും ഉണ്ടായിരുന്നു.
383
00:27:25,155 --> 00:27:27,157
- ഡെലിവർ?
- ആരോടും പറയരുത്.
384
00:27:27,160 --> 00:27:29,152
ഇതാ നിന്റെ തൊപ്പി.
385
00:27:30,160 --> 00:27:32,311
നീ ഒരു ആൺ പേര് ഓർത്തുവയ്ക്കണം.
അടുത്ത തവണ ആരേലും ചോദിക്കുമ്പോൾ,
386
00:27:32,320 --> 00:27:34,277
പതറാതെ പറയാൻ.
- ഡെലിവർ!
387
00:27:34,280 --> 00:27:37,557
- ഇപ്പൊ എന്റെ പേര് ഡെലിവർ എന്നാണ്.
ധൈര്യശാലി എന്നർത്ഥം.
388
00:27:37,560 --> 00:27:39,552
- നീ എവിടെ?
- ഞാ... ഓടട്ടെ.
389
00:27:40,440 --> 00:27:41,715
കണ്ടതിൽ സന്തോഷം!
390
00:27:44,560 --> 00:27:45,755
ഡെലിവർ...
391
00:27:46,920 --> 00:27:48,639
ഉമ്മാ ഇവിടെ വന്നിരിക്ക്.
392
00:27:48,640 --> 00:27:50,871
ഇപ്പൊ സന്ധ്യ ആകും.
അവൾ തിരിച്ചുവന്നില്ലെങ്കിൽ എന്ത് ചെയ്യും?
393
00:27:50,880 --> 00:27:52,997
- അവൾക്ക് കുഴപ്പമൊന്നും ഉണ്ടാകില്ല, ഞാൻ...
394
00:27:53,000 --> 00:27:54,992
ആരാണ് വിശന്നിരിക്കുന്നത്?!
395
00:27:55,720 --> 00:27:56,676
പർവാന!
396
00:27:56,680 --> 00:27:59,479
റബ്ബിന് സ്തുതി !
നിന്നെ എനിക്ക് തിരിച്ചുതന്നല്ലോ!
397
00:28:00,560 --> 00:28:02,756
ഉമ്മാ, ഞാൻ കൊണ്ടുവന്ന നാൻ ഞെരിച്ചു റൊട്ടിയാക്കും!
398
00:28:02,880 --> 00:28:04,633
നല്ല മണമുണ്ടല്ലോ പർവാന.
399
00:28:12,640 --> 00:28:13,960
സാകി...
400
00:28:18,400 --> 00:28:20,312
ഇത് ഞാനാ, കണ്ടോ?
401
00:28:22,320 --> 00:28:25,074
നിനക്ക് വേണ്ടി വാങ്ങിയതാ ഇത്.
402
00:28:28,920 --> 00:28:30,639
പർവാന?
403
00:28:30,640 --> 00:28:32,836
നീ ഓടിപ്പായി കുറച്ച് വെള്ളം എടുത്ത്
വരുമ്പോഴേക്കും,
404
00:28:32,840 --> 00:28:34,832
അവന് നിന്നെ കണ്ട് ശീലമാകും.
405
00:28:34,840 --> 00:28:36,285
പക്ഷെ എനിക്ക് തീരെ വയ്യ.
406
00:28:36,320 --> 00:28:39,040
വേഗമാകട്ടെ, പർവാന.
ഇപ്പൊത്തന്നെ വൈകി.
407
00:29:07,400 --> 00:29:09,995
നിന്നെ കണ്ടിട്ട് ശരിക്കും അവനെപ്പോലെ.
408
00:29:10,000 --> 00:29:11,753
ചെല്ല്, പോയി സുലൈമാന്റെ ഉടുപ്പ് മാറ്റ്.
409
00:29:11,760 --> 00:29:13,672
അല്ലെങ്കിൽ അതിൽ അഴുക്കാകും.
410
00:29:13,680 --> 00:29:15,319
അല്ലെങ്കിൽ തന്നെ ചെളിയായി.
411
00:29:24,120 --> 00:29:25,599
ആനയുമ്മാമ്മ!
412
00:29:25,634 --> 00:29:27,079
എന്താ?
413
00:29:27,080 --> 00:29:30,471
നേരത്തെ പറഞ്ഞ ആനക്കഥയുടെ ബാക്കി പറയാനാണ് അവൻ പറയുന്നത്
414
00:29:31,680 --> 00:29:32,511
ആനയുമ്മാമ്മ!
415
00:29:32,520 --> 00:29:34,876
ശരി, ഉം...
416
00:29:35,280 --> 00:29:38,239
...ഹിന്ദുകുഷ് മലനിരകളിലെ ആ കൊച്ചുഗ്രാമത്തിൽ,
417
00:29:38,240 --> 00:29:41,995
പാവം നാട്ടുകാർ കരഞ്ഞുകരഞ്ഞു തളർന്നുപോയി,
418
00:29:43,120 --> 00:29:43,997
വിത്തുകളൊന്നും ഇല്ലാതെ,
419
00:29:44,000 --> 00:29:47,232
എന്തുചെയ്യുമെന്ന് അവർക്ക് ഒരുപിടിയും ഇല്ലായിരുന്നു.
420
00:29:48,320 --> 00:29:50,437
അടുത്ത സീസണിൽ വിതയ്ക്കാൻ ഒരു മണി വിത്തില്ല,
421
00:29:50,440 --> 00:29:52,965
ശൈത്യകാലത്ത് കഴിക്കാൻ ഭക്ഷണവും കാണില്ല.
422
00:29:53,000 --> 00:29:56,755
പക്ഷെ അവൻ ഒരു തുള്ളി കണ്ണീർ പൊഴിച്ചില്ല.
423
00:29:57,200 --> 00:29:59,556
മലനിരകളെ നോക്കി അവൻ ഉറക്കെ പ്രഖ്യാപിച്ചു...
424
00:29:59,680 --> 00:30:01,239
എടാ രാക്ഷസൻ ആനേ,
425
00:30:01,240 --> 00:30:05,075
നിന്നെ എനിക്ക് പേടിയില്ലെടാ...!
426
00:30:11,560 --> 00:30:12,550
ചിലപ്പോൾ...
427
00:30:12,560 --> 00:30:14,836
ശകലോൽശകലം പേടിയുണ്ടായിരിക്കാം .
428
00:30:14,840 --> 00:30:18,470
കരഞ്ഞുതളർന്ന നാട്ടുകാരോട് അവൻ പറഞ്ഞു,
429
00:30:18,480 --> 00:30:21,757
വിതയ്ക്കാൻ സമയമാകുമ്പോൾ വിത്തുമായി അവൻ മടങ്ങി എത്തിയിരിക്കുമെന്ന്.
430
00:30:21,760 --> 00:30:24,719
വസന്തത്തിന് മുമ്പ് ഞാൻ വിത്തുമായി തിരിച്ചുവരും!
431
00:30:24,720 --> 00:30:27,315
പക്ഷെ അവർ അവനെ ചിരിച്ചുതള്ളി!
432
00:30:27,320 --> 00:30:29,835
നാട്ടുകാർ ചിരിയോ ചിരി... അവൻ കുട്ടിയല്ലേ
433
00:30:29,840 --> 00:30:33,993
സൂപ്പർ മാനോന്നും അല്ലല്ലോ. പക്ഷെ പയ്യൻ വീണ്ടും വാക്ക് നൽകി
434
00:30:34,360 --> 00:30:36,033
വിത്തുമായി തിരിച്ചുവരുമെന്ന് തന്നെയാണ്,
435
00:30:36,040 --> 00:30:38,635
ഞാൻ പറഞ്ഞത്!
436
00:30:38,640 --> 00:30:41,599
അതും പറഞ്ഞ് അവൻ യാത്ര തിരിച്ചു,
ആനക്കൊമ്പന്റെ,
437
00:30:41,600 --> 00:30:43,831
അലർച്ച കേട്ട സ്ഥലത്തേക്ക്...
438
00:31:16,680 --> 00:31:19,036
ഉമ്മാ! ഞാനിപ്പോ ആണാണല്ലോ,
439
00:31:19,040 --> 00:31:21,475
അപ്പൊ നമുക്ക് ജയിലിൽപോയി ബാബയെ കാണാല്ലോ!
440
00:31:21,480 --> 00:31:24,075
ഇല്ല, പർവാന. അത് നടക്കില്ല.
441
00:31:24,920 --> 00:31:26,036
- അതെന്താ?
- ശ്ശ്ശ്!
442
00:31:26,040 --> 00:31:28,509
അതത്ര എളുപ്പമല്ല, പർവാന.
443
00:31:28,520 --> 00:31:30,159
പക്ഷെ നമ്മൾ ശ്രമിച്ചുനോക്കണ്ടേ!
444
00:31:30,560 --> 00:31:32,870
- നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല.
- അത് ശരിയല്ല!
445
00:31:32,880 --> 00:31:35,759
നിർത്ത്, പർവാന!
അമ്മയെ വെറുതെ വിഷമിപ്പിക്കാതെ!
446
00:31:45,080 --> 00:31:47,640
- നിക്ക്! ഏയ്! നിക്കാനല്ലേ പറഞ്ഞത്!
447
00:31:47,675 --> 00:31:49,154
നിങ്ങളെന്താ ഓടിയത്?!
448
00:31:49,160 --> 00:31:50,719
നിക്കാൻ പറഞ്ഞാൽ നിക്കണ്ടേ!
449
00:31:50,720 --> 00:31:53,189
നിന്റെ ബുർഖ എവിടെ?
വീടിനുപുറത്ത് ഈ വേഷം ഇട്ട്,
450
00:31:53,200 --> 00:31:55,795
ഇറങ്ങിയത് എന്തിനാണ്?
- എന്റെ ഭർത്താവ് ബുർഖയുമായി പോയി!
451
00:31:55,800 --> 00:31:57,792
എനിക്ക് മരുന്ന് വാങ്ങണമായിരുന്നു!
452
00:31:57,800 --> 00:31:59,553
നിന്റെ ഭർത്താവ് എന്താ വാങ്ങി തരാതിരുന്നത്?
453
00:31:59,560 --> 00:32:02,678
- അവള് പെണ്ണായതുകൊണ്ട്! എന്റെ കുഞ്ഞ് പെണ്ണായിപ്പോയി!
- അവനെയാണ് ശിക്ഷിക്കേണ്ടത്,
454
00:32:02,680 --> 00:32:04,637
നിന്നെ ഇങ്ങനെ കയറൂരി വിട്ടതിന്!
- പ്ലീസ്, പ്ലീസ്, പ്ലീസ്! വേണ്ടാ!
455
00:32:04,640 --> 00:32:08,111
ശിക്ഷ അനുഭവിച്ചേ മതിയാകൂ!
456
00:32:09,480 --> 00:32:12,200
വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നോണം!
457
00:32:30,160 --> 00:32:33,119
ഡെലിവർ! ഡെലിവർ!
458
00:32:34,880 --> 00:32:36,872
നിനക്ക് നിന്റെ പേര് ഓർമ വന്നോ?
459
00:32:37,600 --> 00:32:39,557
ഇങ്ങനെ മുന്നോട്ടു പോകാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
460
00:32:39,560 --> 00:32:41,597
കഷ്ടം. എനിക്കൊരു സഹായിയെ ആവശ്യം ഉണ്ടായിരുന്നു.
461
00:32:46,640 --> 00:32:47,915
ഞാനൊരു കാര്യം കണ്ടു.
462
00:32:47,920 --> 00:32:49,798
അതിന്?
463
00:32:49,800 --> 00:32:52,554
- ഞാനവരെ സഹായിക്കണമായിരുന്നു.
- സഹായിക്കാൻ പോയാൽ തല്ലും വാങ്ങി,
464
00:32:52,560 --> 00:32:54,631
മടങ്ങേണ്ടിവരും.
- ഞാൻ ആണല്ലല്ലോ!
465
00:32:54,640 --> 00:32:57,519
- നീ ആണുമല്ല പെണ്ണുമല്ല; എനിക്കിപ്പോ ഒരു സഹായിയെ വേണം.
466
00:32:57,520 --> 00:32:59,477
ഈ ട്രേയ്ക്ക് ഭയങ്കര ഭാരം.
ഒന്ന് സഹായിക്കാമോ?
467
00:33:00,680 --> 00:33:02,194
അയ്യോ മൂക്ക് ചൊരിഞ്ഞുതാ, വേഗം!
468
00:33:02,280 --> 00:33:03,760
ഈ ട്രേയിൽനിന്ന് കൈ വിട്ടാൽ,
വള്ളി പൊട്ടിപ്പോകും!
469
00:33:05,080 --> 00:33:06,196
ഹോ! എന്തൊരാശ്വാസം.
470
00:33:06,200 --> 00:33:08,112
- ആതിഷ്.
- എന്താ?
471
00:33:08,120 --> 00:33:10,635
എനിക്കെന്റെ പേര് ഓർമ വന്നു
ആതിഷ് എന്നാണ്.
472
00:33:10,640 --> 00:33:12,996
- അത് ശരിക്കുള്ള പേര് അല്ലല്ലോ.
- അതിന്റെ അർത്ഥം തീ എന്നാണ്.
473
00:33:13,000 --> 00:33:15,390
അർത്ഥമൊക്കെ എനിക്കറിയാം,
എന്നാലും അതൊരു പേരാകില്ലല്ലോ.
474
00:33:16,920 --> 00:33:18,718
എനിക്കത് മതി.
475
00:33:18,720 --> 00:33:20,871
ശരി, ഞാൻ നിന്നെ ആതിഷ് എന്ന് വിളിക്കാം.
476
00:33:21,680 --> 00:33:24,240
ആണായേലേ,
ഇഷ്ടമുള്ളിടത്തൊക്കെ പോകാം,
477
00:33:24,275 --> 00:33:27,677
ആതിഷ് ഖാൻ!
478
00:33:35,280 --> 00:33:36,350
നമ്മൾ എങ്ങോട്ടാ?
479
00:33:37,200 --> 00:33:38,395
കാണാം വാ.
480
00:33:54,040 --> 00:33:55,759
ആരെങ്കിലും നമ്മളെ കണ്ടാലോ?
481
00:33:56,200 --> 00:33:57,793
ഞാൻ ഇവിടുത്തെ ജോലിക്കാരനാണെന്ന മട്ടിൽനിൽക്കും.
482
00:33:58,360 --> 00:34:00,636
നമ്മൾ ഉറപ്പിച്ചങ്ങ് നിന്നുകൊടുത്താൽ,
അവർ വിശ്വസിക്കും.
483
00:34:01,960 --> 00:34:04,111
കണ്ടോ? നമ്മൾ വൃത്തിയാക്കുവല്ലേ.
484
00:34:36,320 --> 00:34:37,834
എന്ത് നോക്കിഇരിക്കുകയാ?
485
00:34:37,840 --> 00:34:39,797
വേഗം കഴിച്ചോ
അല്ലെങ്കിൽ എലി കൊണ്ടുപോകും.
486
00:34:40,160 --> 00:34:42,117
എങ്ങനെയെങ്കിലും
അച്ഛനെ കണ്ടുപിടിക്കണം.
487
00:34:42,680 --> 00:34:44,125
വേണമെങ്കിൽ എന്റച്ഛനെ എടുത്തോ.
488
00:34:44,160 --> 00:34:46,356
എനിക്ക് വേണ്ട.
- എന്റെ അച്ഛനെ
489
00:34:46,360 --> 00:34:49,159
ജയിലിൽ അടച്ചതാ,
ഇതുവരെ ഒരു വിവരവുമില്ല.
490
00:34:49,160 --> 00:34:51,072
അവര് സമ്മതിക്കില്ല, പർവാന.
491
00:34:51,080 --> 00:34:52,912
- പക്ഷെ ഇപ്പോ ഞാൻ ആണല്ലേ!
- അതുകൊണ്ടൊരു വ്യത്യാസവുമില്ല.
492
00:34:52,920 --> 00:34:54,877
അവര് തോന്നിയാൽ ഇടും, തോന്നുമ്പോൾ വിടും, നമുക്കൊന്നും ചെയ്യാനില്ല.
493
00:34:54,880 --> 00:34:57,156
- എന്ന് നിന്നോടാര് പറഞ്ഞു!
494
00:34:57,840 --> 00:34:59,274
സോറി.
495
00:34:59,280 --> 00:35:01,351
അങ്ങനെയാണ് മോളെ കാര്യങ്ങൾ.
496
00:35:03,920 --> 00:35:06,151
ഒരു വഴിയുണ്ട്, പക്ഷെ...
497
00:35:06,160 --> 00:35:08,470
പൈസ ഇറക്കേണ്ടിവരും.
498
00:35:08,480 --> 00:35:10,358
എന്തിന്?
499
00:35:10,360 --> 00:35:12,113
കൈക്കൂലി കൊടുത്താൽ ഈ നാട്ടിൽ
500
00:35:12,120 --> 00:35:13,952
പലതും നടക്കും!
501
00:35:18,480 --> 00:35:20,870
എന്തും എഴുതി തരും,
എന്തും വായിച്ചു തരും.
502
00:35:22,560 --> 00:35:23,391
പാഷ്‌തോയിലും ദാരിയിലും.
503
00:35:24,280 --> 00:35:26,033
മനോഹരവസ്തുക്കൾ വിൽപ്പനയ്ക്ക്.
504
00:35:27,320 --> 00:35:29,710
എന്തും എഴുതി തരും
എന്തും വായിച്ചു തരും.
505
00:35:30,320 --> 00:35:32,198
എന്തും എഴുതി തരും
എന്തും വായിച്ചു തരും.
506
00:35:32,200 --> 00:35:34,590
ഇവിടെ വന്നിരിക്കാറുള്ള ആ മനുഷ്യൻ എവിടെ?
507
00:35:36,000 --> 00:35:37,957
എന്താ മറുപടിയില്ലേ?
508
00:35:37,960 --> 00:35:39,917
നിങ്ങൾക്ക് അറിയില്ലേ?
509
00:35:39,920 --> 00:35:42,480
ഞാനെങ്ങനെ അറിയും? ഉത്തരം പറ. അയാളെവിടെ?
510
00:35:42,515 --> 00:35:44,676
അദ്ദേഹം മസാർ-ഈ-ശരീഫിലേക്ക് പോയി.
511
00:35:44,680 --> 00:35:45,909
നീ അയാളുടെ ആരാ?
512
00:35:46,240 --> 00:35:48,357
അനന്തിരവനാ.
513
00:35:49,040 --> 00:35:50,360
ആതിഷ്.
514
00:35:52,600 --> 00:35:55,479
- നിനക്ക് വായിക്കാൻ അറിയാവോ?
- എന്തെങ്കിലും വായിക്കണോ?
515
00:35:55,480 --> 00:35:58,951
എനിക്ക് പാഷ്‌തോയും ദാരിയും അറിയാം.
- എങ്കിൽ ഇത് വായിക്ക്.
516
00:36:01,720 --> 00:36:03,359
നിനക്ക് വല്ലതും അറിയാമോ എന്ന് നോക്കട്ടെ.
517
00:36:10,520 --> 00:36:12,034
എടുക്ക്. കവർ തുറന്ന് എടുക്ക്.
518
00:36:15,280 --> 00:36:16,645
പ്രിയപ്പെട്ട റസാഖ്...
519
00:36:16,680 --> 00:36:19,036
ഉറക്കെ, അല്ലെങ്കിൽ ഞാൻ ഇതുകൊണ്ട് വേറെ വല്ലയിടവും പോകും!
520
00:36:19,560 --> 00:36:21,005
പ്രിയപ്പെട്ട റസാഖ്,
521
00:36:21,040 --> 00:36:23,111
ഈ കത്ത് നിനക്ക് കാബൂളിൽ കിട്ടുമെന്ന് കരുതട്ടെ...
522
00:36:23,120 --> 00:36:25,510
എനിക്കൊരു ദുഃഖവാർത്തയാണ് അറിയിക്കാനുള്ളത്.
523
00:36:26,520 --> 00:36:27,510
സഹോദരിയുടെ കല്യാണത്തിന് പോകും വഴി,
524
00:36:27,520 --> 00:36:30,718
ഹാല ബീഗം മരിച്ചുപോയ വിവരം നിന്നെ വ്യസന സമേതം അറിയിക്കുന്നു.
525
00:36:32,720 --> 00:36:35,110
അവര് ബസിൽ പോയ വഴി കുഴി ബോംബ് പൊട്ടുകയായിരുന്നു.
526
00:36:36,000 --> 00:36:37,992
പരിക്ക് ഗുരുതരമായിരുന്നു.
527
00:36:38,000 --> 00:36:40,605
മണിക്കൂറുകൾക്കകം
തന്നെ മരിച്ചു.
528
00:36:40,640 --> 00:36:42,996
നിനക്കിത് വലിയ
ആഘാതമാകുമെന്നറിയാം,
529
00:36:43,000 --> 00:36:45,913
അവസാനമായി
ഹാലയോട് സംസാരിച്ചപ്പോഴും,
530
00:36:45,920 --> 00:36:48,116
അവൾ നിന്റെ ഹൃദയ
വിശാലതയെകുറിച്ച് പറഞ്ഞിരുന്നു.
531
00:36:50,200 --> 00:36:52,157
അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെ,
532
00:36:52,160 --> 00:36:54,516
നിങ്ങളുടെ വഴിയിൽ വെളിച്ചമാകട്ടെ,
ധൈര്യം പകരട്ടെ.
533
00:36:58,520 --> 00:37:00,512
സോറി.
534
00:37:32,400 --> 00:37:35,393
വന്നല്ലോ അമ്മേടെ പൊന്നുമോൾ!
535
00:37:35,400 --> 00:37:37,232
ഹോ! കാബൂളിലെ മുഴുവൻ പൊടിയും അവളുടെ ദേഹത്തുണ്ട്
536
00:37:38,920 --> 00:37:41,355
പർവാന നീ എന്താ സാകിക്ക് കൊടുത്തത്?
537
00:37:41,360 --> 00:37:43,636
- അതൊരു കൊച്ചു കഷ്ണം മുട്ടായി!
- കഷ്ണമോ?!
538
00:37:43,640 --> 00:37:45,518
ശോ!
539
00:37:45,520 --> 00:37:48,194
ഇത് മതി തൊണ്ടയിൽ കുരുങ്ങാൻ!
540
00:37:48,200 --> 00:37:51,193
അവനത് കഴിച്ചോട്ടെ സൊരായ.
അവനതൊരു രസമല്ലേ!
541
00:37:55,280 --> 00:37:56,157
ആ കഥ ഒന്ന് പറ മോളെ,
542
00:37:56,160 --> 00:37:58,117
സാകിക്കു വേണ്ടി.
543
00:37:59,480 --> 00:38:02,120
അപ്പൊ നമ്മുടെ ആ കൊച്ചുപയ്യൻ...
544
00:38:02,155 --> 00:38:04,077
നാട്ടുകാർക്ക് വാഗ്ദാനം നൽകി
545
00:38:04,080 --> 00:38:06,276
അവരുടെ വിത്ത് തിരികെക്കൊണ്ടുവരുമെന്ന്.
546
00:38:06,520 --> 00:38:08,239
ആനയുമ്മാമയോ?
547
00:38:08,240 --> 00:38:10,675
ആ എന്നിട്ടാ ആനയുമ്മാമ്മ...
548
00:38:11,680 --> 00:38:12,716
രാത്രിയിൽ,
549
00:38:12,720 --> 00:38:14,598
അവൻ പൈൻ മരങ്ങൾക്കിടെയിലൂടെ നടന്നു,
550
00:38:14,600 --> 00:38:17,752
മല കയറി കൊമ്പനാനയെ നേരിടാൻ.
551
00:38:24,800 --> 00:38:27,110
ഇരുട്ടിൽ എന്തോ ഒന്ന് അവന്റെ പിന്നാലെ
552
00:38:27,760 --> 00:38:30,673
തിരിഞ്ഞു നിന്ന് അതിനെ നേരിടാനുള്ള ധൈര്യം അവനില്ലായിരുന്നു.
553
00:38:32,160 --> 00:38:35,756
അവൻ ഓടാൻ തുടങ്ങി.
554
00:38:38,480 --> 00:38:41,393
അവൻ വേഗത്തിൽ ഓടി
പിന്നാലെ വന്നതും വേഗം കൂട്ടി.
555
00:38:42,960 --> 00:38:44,189
പേരില്ലാ ഭൂതങ്ങളെ പേടിച്ച്,
556
00:38:44,200 --> 00:38:46,157
അവൻ ഇരുട്ടിൽ ഓടിയൊളിച്ചു
557
00:38:46,160 --> 00:38:48,436
ഒരടി പോലും ഓടാൻ വയ്യാതാകുംവരെ.
558
00:38:49,240 --> 00:38:50,674
മലയുടെ മുകളിൽനിന്ന് അവൻ താഴേക്ക് വീണു.
559
00:38:51,880 --> 00:38:53,997
ഉരുണ്ടുരുണ്ട്...
560
00:38:54,000 --> 00:38:55,992
ഉരുണ്ടുരുണ്ട്...
561
00:38:56,000 --> 00:38:57,992
ഉരുണ്ടുരുണ്ട്.
562
00:39:12,560 --> 00:39:13,880
പ്രിയപ്പെട്ട സഹോദരാ,
563
00:39:14,760 --> 00:39:16,558
നമ്മൾ സംസാരിച്ചിട്ട് ഒരുപാട് വർഷങ്ങളായി
564
00:39:17,360 --> 00:39:19,238
എന്റെ ഭർത്താവ് അറസ്റ്റിലായ,
565
00:39:19,240 --> 00:39:21,197
കാര്യം അറിയിക്കാനാണ് ഈ കത്തെഴുതുന്നത്.
566
00:39:21,200 --> 00:39:23,157
വിട്ടയക്കുന്നതിനെപ്പറ്റി,
567
00:39:23,160 --> 00:39:26,232
ഇതുവരെ ഒരു വിവരവുമില്ല.
568
00:39:27,880 --> 00:39:29,792
ഞങ്ങൾ ഭീകരമായ അവസ്ഥയിലാണ്,
569
00:39:29,800 --> 00:39:31,598
നിങ്ങളുടെ സഹായം അത്യാവശ്യമാണ്.
570
00:39:32,400 --> 00:39:33,390
എന്റെ മൂത്ത മകൾ
571
00:39:33,400 --> 00:39:35,232
വിവാഹപ്രായമായി,
572
00:39:35,240 --> 00:39:37,516
നിങ്ങളുടെ ഇളയ മകൻ അജ്മലിന് വേണ്ടി
573
00:39:37,520 --> 00:39:39,512
അവളെ ആലോചിക്കാൻ താല്പര്യപ്പെടുന്നു.
574
00:39:40,720 --> 00:39:41,471
ഞങ്ങളെ,
575
00:39:42,280 --> 00:39:43,555
എങ്ങനെയെങ്കിലും കാബൂളിൽനിന്ന് രക്ഷിക്കൂ...
576
00:39:43,560 --> 00:39:46,871
അതിജീവനത്തിന് മറ്റൊരു മാർഗമില്ല.
577
00:39:46,880 --> 00:39:48,872
ഞങ്ങൾ നിങ്ങൾക്കൊരു ഭാരമാകില്ല.
578
00:39:49,760 --> 00:39:51,114
ഞങ്ങൾ കരുത്തരും വൈദഗ്ധ്യമുള്ളവരുമാണ്.
579
00:39:51,120 --> 00:39:53,555
എന്തെങ്കിലും അല്പം തന്നാൽ മതി..
580
00:39:54,160 --> 00:39:56,595
അള്ളാഹു അനുഗ്രഹിക്കട്ടെ,
581
00:39:56,600 --> 00:39:58,478
ഫാത്തിമ.
582
00:40:01,480 --> 00:40:02,357
എഴുതി തരണോ,
583
00:40:02,360 --> 00:40:06,639
വായിച്ചുതരണോ. എഴുതിതരണോ,
വായിച്ചുതരണോ.
584
00:40:07,560 --> 00:40:08,835
എഴുതി തരണോ...
585
00:40:08,840 --> 00:40:12,197
- ഈ ഡ്രെസ്സിനെത്രാ ?
- സലാം. ഇത് കൈത്തറിയാണ്.
586
00:40:12,200 --> 00:40:14,396
- എത്രയാകും?
- 3,000.
587
00:40:14,400 --> 00:40:17,136
മണ്ടത്തരം പറയരുത്.
300 തരാം.
588
00:40:17,171 --> 00:40:19,873
2,000. മസാർ-ഇ -ഷെരീഫിൽ ചെയ്ത കൈത്തറിയാണ്.
589
00:40:20,760 --> 00:40:22,353
ഇത്ര നല്ല ഉടുപ്പ് കാണുമ്പോൾ,
590
00:40:22,360 --> 00:40:24,477
നിങ്ങളുടെ മകൾക്ക് സന്തോഷമാകും!
591
00:40:26,480 --> 00:40:28,676
ഇതെന്റെ ഭാര്യയാണ്.
592
00:40:29,520 --> 00:40:30,795
1,500.
593
00:40:30,800 --> 00:40:32,792
കണ്ടോ തിളക്കം കണ്ടോ?
594
00:40:34,600 --> 00:40:36,557
ഇന്നാ 1,000.
595
00:40:45,320 --> 00:40:46,197
എത്ര കിട്ടി?
596
00:40:46,480 --> 00:40:49,279
- 1,000.
- കോഴ കൊടുക്കാൻ,
597
00:40:49,280 --> 00:40:51,511
അത് മതിയാകും.
- ആണോ?
598
00:40:51,520 --> 00:40:53,477
പിന്നല്ലാതെ! ഞാനും സ്വരുക്കൂട്ടുന്നുണ്ട്.
599
00:40:54,120 --> 00:40:56,157
ഉപ്പാന്റെ അടുത്തൂന്ന്
ഒളിക്കാൻ പറ്റുന്നത്,
600
00:40:56,160 --> 00:40:58,914
ചെറിയ ഒരു തുകയായി
വരുന്നുണ്ട്.
601
00:41:00,160 --> 00:41:02,117
കണ്ടോ?
602
00:41:02,120 --> 00:41:04,635
ഞാൻ എല്ലാക്കാലവും ഇവിടെത്തന്നെ
നിൽക്കില്ല.
603
00:41:04,640 --> 00:41:06,438
നീ കടല് കണ്ടിട്ടുണ്ടോ?
604
00:41:06,440 --> 00:41:08,909
- ഇല്ല.
- ഞാനും കണ്ടിട്ടില്ല,
605
00:41:08,920 --> 00:41:10,673
പക്ഷെ ഞാൻ കേട്ടിട്ടുണ്ട്.
606
00:41:10,680 --> 00:41:13,354
ചന്ദ്രൻ കാരണം, കടലിലെ
വെള്ളം തീരത്തേക്ക് കയറിവരുമെന്ന്.
607
00:41:13,440 --> 00:41:15,113
പിന്നത് തിരിച്ചും പോകും.
608
00:41:15,120 --> 00:41:17,715
എനിക്കത് കാണണം.
എന്റെ കാല് ചൂട് മണലിൽ,
609
00:41:17,720 --> 00:41:19,677
വച്ചിട്ട് കയറിവരുന്ന,
610
00:41:19,680 --> 00:41:21,558
വെള്ളത്തിൽ തണുപ്പിച്ചെടുക്കണം.
611
00:41:21,560 --> 00:41:23,358
അപ്പൊ നിന്റെ ഉപ്പായോ?
612
00:41:23,360 --> 00:41:25,431
നിന്നെ ആശ്രയിച്ചല്ലേ കഴിയുന്നേ?
613
00:41:25,440 --> 00:41:27,909
ഞാൻ നല്ല മകനാണ്...
614
00:41:28,880 --> 00:41:30,314
പക്ഷെ ഉപ്പ നല്ല ഉപ്പയല്ല.
615
00:41:32,920 --> 00:41:34,877
കടലിൽ പോയിട്ട് എന്ത് ചെയ്യും?
616
00:41:35,200 --> 00:41:38,432
ഞാൻ... സാധനങ്ങൾ എടുത്ത് വിൽക്കും,
ഇവിടെ ചെയ്യുമ്പോലെ.
617
00:41:38,440 --> 00:41:41,319
എനിക്ക് വേണ്ടിയാണെന്ന് മാത്രം. ചിലരുണ്ടല്ലോ,
618
00:41:41,320 --> 00:41:43,994
വെറുതെ കടൽക്കരയിൽപോകും!
619
00:41:44,600 --> 00:41:46,637
ചുമ്മാതിരുന്ന് കടല് കാണാൻ.
620
00:41:46,640 --> 00:41:49,633
കൂളിംഗ് ഗ്ലാസ്സൊക്കെ വച്ച്...
നീന്തിക്കളിക്കുകയും ചെയ്യും.
621
00:41:49,640 --> 00:41:52,394
അവർക്കൊക്കെ ഓരോന്ന് വിൽക്കാലോ.
622
00:41:53,920 --> 00:41:55,752
അത് കൊള്ളാം, ഡെലിവർ.
623
00:41:55,760 --> 00:41:57,831
ചെലപ്പോൾ ഞാനും വരും .
624
00:41:58,360 --> 00:42:00,317
- നീയെവിടെ പോകുവാ?
- അനുഗ്രഹിച്ചുവിടെന്നെ.
625
00:42:08,000 --> 00:42:09,195
എന്താ നേരത്തെ വന്നത്?
626
00:42:09,200 --> 00:42:11,351
ഞാൻ കുറച്ച് ബ്രെഡും സാകിക്കുള്ള ഉണക്കമുന്തിരിയും വാങ്ങിയിട്ടുണ്ട്.
627
00:42:11,360 --> 00:42:14,671
- നീ എന്താ പർവാന ഈ ചെയ്യുന്നേ?
- ഞാൻ ബാബയെ കണ്ടെത്താൻ പോകുവാണ്.
628
00:42:14,680 --> 00:42:16,558
- വേണ്ട പോകണ്ട.
- പോകും.
629
00:42:16,560 --> 00:42:18,358
നിനക്ക് സന്ധ്യക്ക് മുമ്പ് തിരിച്ചെത്താൻ പറ്റില്ല!
630
00:42:18,360 --> 00:42:20,829
ഞാൻ പോവ്വാ! എന്നെ തടയാൻ ആർക്കും പറ്റില്ല!
631
00:42:20,840 --> 00:42:22,638
ഉമ്മാ ഇപ്പൊ തന്നെ ഒരുപാട് അനുഭവിക്കുന്നുണ്ട്,
632
00:42:22,640 --> 00:42:24,597
ഇനി നിന്റെ പൊട്ടത്തരം കൂടി വേണ്ട!
633
00:42:24,600 --> 00:42:27,798
- എനിക്ക് ബാബയെ കണ്ടെത്തിയേ പറ്റൂ!
- പർവാന! പർവാന!
634
00:42:29,320 --> 00:42:30,640
പർവാന!
635
00:43:33,480 --> 00:43:35,472
ആരേലുമുണ്ടോ?
636
00:43:35,480 --> 00:43:38,917
സലാം? ഹലോ?
637
00:43:38,920 --> 00:43:40,912
ആരേലുമുണ്ടോ?
- എന്താ, എന്ത് വേണം?
638
00:43:40,920 --> 00:43:43,515
- ഹോ!
- എന്താ വേണ്ടതെന്ന്?
639
00:43:43,520 --> 00:43:45,591
- എനിക്കെന്റെ ബാബയെ കാണണം.
- ആര്?
640
00:43:45,600 --> 00:43:48,069
എന്റെ ബാബാ, നുറുള്ള അലിസായി,
641
00:43:48,080 --> 00:43:49,594
രണ്ടാഴ്ച മുമ്പ് ഒരു കാരണവുമില്ലാതെ ഇവിടേക്ക് കൊണ്ടുവന്നതാ.
642
00:43:49,600 --> 00:43:51,512
- ഇറങ്ങിപ്പോടാ!
- എന്റെ കയ്യിൽ പണമുണ്ട്!
643
00:43:51,520 --> 00:43:53,830
1,000 അഫ്‌ഗാനിയുണ്ട്.
എന്നെ സഹായിച്ചാൽ,
644
00:43:53,840 --> 00:43:55,718
ഇത് നിങ്ങൾക്ക് തരാം.!
- ഏയ്! എന്താ അവിടെ?
645
00:43:55,720 --> 00:43:59,157
ഒന്നുമില്ല. ഒരു ചെക്കനെ ഓടിച്ചുവിടാൻ നോക്കുകയാണ്.
646
00:43:59,160 --> 00:44:01,880
പ്ലീസ്! ഒന്ന് തുറക്ക്!
എനിക്കെന്റെ ബാബയെ കാണണം!
647
00:44:01,915 --> 00:44:03,872
കണ്ടേ പറ്റൂ! ആാാ!
648
00:44:04,640 --> 00:44:05,596
ഓ!
649
00:44:06,080 --> 00:44:08,276
ഇനിയും വേണ്ടെങ്കിൽ,
സ്ഥലം കാലിയാക്കിക്കോ!
650
00:44:48,120 --> 00:44:50,840
ഇടിമിന്നൽ
പോലെയാകില്ല,
651
00:44:50,875 --> 00:44:52,991
പലപ്പോഴും മഴ.
652
00:44:55,200 --> 00:44:58,432
അവന്റെ വീഴ്ചയെക്കുറിച്ചാണ്
ഏറ്റവും ഒടുവിൽ അറിഞ്ഞത്.
653
00:44:59,320 --> 00:45:01,437
അവൻ മലയിൽനിന്ന് വീണു.
654
00:45:01,440 --> 00:45:04,558
ഏറ്റവും ഗാഢമായ നിദ്രയിലേക്ക്.
655
00:45:04,560 --> 00:45:07,029
പക്ഷെ എല്ലാം നഷ്ടപ്പെട്ടിരുന്നില്ല.
656
00:45:08,360 --> 00:45:09,430
അവനെ ഒരു മുത്തശ്ശി,
657
00:45:09,440 --> 00:45:13,559
കണ്ടെത്തി.
അവർക്ക് ഒരു ഉടുക്കുണ്ടായിരുന്നു.
658
00:45:15,720 --> 00:45:17,677
ഒരു മാന്ത്രിക ഉടുക്ക്
659
00:45:17,680 --> 00:45:19,831
അതിന്റെ മനോഹരതാളം
660
00:45:19,840 --> 00:45:21,638
അവന്റെ ഹൃദയത്തെ തൊട്ടുണർത്തി.
661
00:45:33,000 --> 00:45:35,356
അവൻ എന്തോ കണ്ടെത്താൻ ഇറങ്ങിയവനാണെന്ന് മനസ്സിലായി
662
00:45:35,360 --> 00:45:37,511
അവര് ചോദിച്ചു,
663
00:45:37,920 --> 00:45:39,752
എന്താണ് നീ തേടുന്നത്?
664
00:45:39,760 --> 00:45:42,229
അതേ,
ആ ക്രൂരനായ കൊമ്പനാന രാജാവ്,
665
00:45:42,240 --> 00:45:43,833
കടുവകളെവിട്ട് മോഷ്ടി...
666
00:45:46,040 --> 00:45:49,238
ആന രാജാവിനെ
ഇതുവരെ ആരും തോൽപ്പിച്ചിട്ടില്ല.
667
00:45:49,760 --> 00:45:50,750
അറിയാം.
668
00:45:50,920 --> 00:45:52,877
നിനക്ക് പറ്റുമെന്ന് എന്താ ഉറപ്പ്?
669
00:45:53,680 --> 00:45:54,750
പറ്റണം.
670
00:45:54,760 --> 00:45:56,672
പറ്റിയേ തീരു. അത്ര തന്നെ.
671
00:45:57,360 --> 00:45:59,431
അതത്ര നല്ല ഉത്തരമല്ലല്ലോ.
672
00:45:59,440 --> 00:46:01,671
എന്നിട്ടും
ആ മുത്തശ്ശി പറഞ്ഞുകൊടുത്തു
673
00:46:01,680 --> 00:46:04,832
അവൻ മൂന്ന് സാധനങ്ങൾ കണ്ടെത്തണമെന്ന്:
674
00:46:05,920 --> 00:46:07,434
തിളക്കമുള്ളതൊന്ന്,
675
00:46:08,440 --> 00:46:10,193
കുടുക്കിലാക്കുന്നതൊന്ന്,
676
00:46:10,840 --> 00:46:12,832
ശാന്തമാക്കുന്നതൊന്ന്.
677
00:46:13,640 --> 00:46:15,916
എങ്കിൽ മാത്രമേ ആന രാജാവിനെ
678
00:46:15,920 --> 00:46:18,116
കീഴ്പ്പെടുത്താനാകൂ.
- അതെനിക്ക് താ!
679
00:46:18,120 --> 00:46:20,680
പ്ലീസ്!
- എന്റെ കയ്യിലില്ല.
680
00:46:20,715 --> 00:46:22,592
നീ തന്നെ അത് കണ്ടെത്തണം.
681
00:46:22,600 --> 00:46:25,752
പെട്ടെന്നാകട്ടെ! ഇപ്പൊ വിത്ത് വിതച്ചില്ലെങ്കിൽ,
682
00:46:25,760 --> 00:46:28,275
കൊയ്യാനൊന്നും ഉണ്ടാകില്ല!
683
00:46:28,920 --> 00:46:32,277
- അതേ, അറിയാം.
- കിഴക്കോട്ടു പോകാൻ അവര് പറഞ്ഞു.
684
00:46:32,400 --> 00:46:34,869
കിഴക്ക് ഇങ്ങോട്ടാടാ.
685
00:46:36,600 --> 00:46:38,990
എന്നിട്ടും എന്തോ ഒന്ന് അവനെ പിന്തുടർന്നു.
686
00:46:39,840 --> 00:46:41,069
എന്നിട്ടും,
687
00:46:41,560 --> 00:46:42,994
അതിനെ നേരിടാൻ അവന് ധൈര്യം വന്നില്ല.
688
00:47:03,160 --> 00:47:04,355
അയാള് പൈസ വാങ്ങിച്ചില്ലേ?
689
00:47:04,400 --> 00:47:06,039
ഓ കോഴകൊണ്ടൊന്നും രക്ഷയില്ലെന്ന് തോന്നുന്നു.
690
00:47:06,040 --> 00:47:07,679
അല്ലല്ല.
691
00:47:07,680 --> 00:47:09,672
ചിലപ്പോൾ അത് പോരാരിക്കും.
692
00:47:09,920 --> 00:47:11,718
ചെറിയ തുക നാണക്കേടായിക്കാണും.
693
00:47:11,880 --> 00:47:14,952
കൂടുതൽ പണമുണ്ടാക്കി
കുറച്ചൂടെ ബുദ്ധി കാണിക്കണം.
694
00:47:14,960 --> 00:47:17,316
ആഹാ!
-ഞാനാണോ ബുദ്ധി കാണിക്കേണ്ടത്?
695
00:47:18,960 --> 00:47:20,576
ഞാൻ ഒരാളെ കുറിച്ചുകേട്ടു.
696
00:47:20,611 --> 00:47:22,192
ചെറിയ ജോലികൾക്ക് നല്ല കാശ് തരുമെന്ന്.
697
00:47:22,400 --> 00:47:23,470
വാ!
698
00:47:24,680 --> 00:47:26,194
സാറേ, ജോലി വല്ലതും കിട്ടുമോ എന്നറിയാൻ വന്നതാ.
699
00:47:27,120 --> 00:47:28,270
നിങ്ങളാരാ ?
700
00:47:28,680 --> 00:47:31,479
ഞാൻ ഡെലിവർ, ഇവൻ ആതിഷ്. ഞങ്ങൾ സഹോദരങ്ങളാ...
701
00:47:32,000 --> 00:47:33,673
ആതിഷോ, അതെന്ത് പേരാണ്?
702
00:47:33,680 --> 00:47:36,912
ആ ഞങ്ങൾക്കറിയില്ല, അച്ഛനോട് ചോദിക്കണം.
- അച്ഛനെവിടെ?
703
00:47:37,280 --> 00:47:39,431
റഷ്യൻ യുദ്ധത്തിൽ മരിച്ചു.
704
00:47:40,360 --> 00:47:42,192
ഞങ്ങൾ എന്ത് ജോലിയും ചെയ്യാം!
705
00:47:42,320 --> 00:47:43,879
നല്ല കൂലി തന്നാൽ.
706
00:47:56,880 --> 00:47:59,236
- ഇതുംകൂടിയെ ഉള്ളെന്ന് തോന്നുന്നു.
- നമ്മളിതെവിടാ?
707
00:47:59,760 --> 00:48:02,639
എത്ര നേരമായി! നിങ്ങക്ക് തീരെ ശക്തിയില്ലല്ലോ.
708
00:48:03,040 --> 00:48:04,679
നിങ്ങൾ പറഞ്ഞതിലും പണിയുണ്ടായിരുന്നു.
709
00:48:04,680 --> 00:48:06,876
ഇതാ. ഇനി പോയാട്ടെ.
710
00:48:06,880 --> 00:48:09,111
നിങ്ങൾ
പറഞ്ഞ പണി മുഴുവൻ ചെയ്തില്ലേ!
711
00:48:09,640 --> 00:48:11,916
നിക്ക്! തിരിച്ചുകൊണ്ടു വിടാമെന്ന് പറഞ്ഞതല്ലേ!
712
00:48:11,920 --> 00:48:14,071
ഞാൻ ടാക്സി അല്ല!
വേണമെങ്കിൽ തന്നെ പൊക്കോണം.
713
00:48:14,080 --> 00:48:16,276
സാധനം കയറ്റാൻ ഇത്രയും സമയം
എടുത്തതുകൊണ്ട് ഞാൻ,
714
00:48:16,560 --> 00:48:18,597
ഇപ്പോഴേ ഒരുപാട് വൈകി!
- നിക്ക്!
715
00:48:37,400 --> 00:48:39,198
കുറച്ച് നേരം വിശ്രമിക്കണം.
716
00:48:39,480 --> 00:48:41,949
ഈ വഴിയിൽത്തന്നെ പോകണം.
ഇവിടെല്ലാം കുഴിബോംബുകൾ ഉണ്ടാകും.
717
00:49:04,800 --> 00:49:06,359
ഇതുകൊണ്ടൊന്നും നടക്കില്ല.
718
00:49:06,360 --> 00:49:08,397
വേറെ നല്ല ജോലി വേണ്ടിവരും.
- എങ്ങനെയുള്ള ജോലി?
719
00:49:09,120 --> 00:49:10,634
ഇഷ്ടിക ചൂളയിൽ നല്ല കാശ് കിട്ടുമെന്നാ കേട്ടത്,
720
00:49:10,640 --> 00:49:12,632
പക്ഷെ കട്ടി പണിയാ.
721
00:49:14,680 --> 00:49:16,319
കുറച്ചുകൂടി കരുത്തുണ്ടായിരുന്നുവെങ്കിൽ...
722
00:49:16,760 --> 00:49:18,479
പക്ഷെ നിനക്കൊരു ചേട്ടനില്ലേ?
723
00:49:18,480 --> 00:49:20,836
നിന്നെ തോളത്തിരുത്തി സ്കൂളിൽ കൊണ്ടുവരുമായിരുന്നല്ലോ...
724
00:49:20,840 --> 00:49:22,797
എന്തായിരുന്നു പേര്?
725
00:49:24,240 --> 00:49:25,515
സുലൈമാൻ
726
00:49:27,840 --> 00:49:29,274
മരിച്ചുപോയി.
727
00:49:30,080 --> 00:49:32,549
എങ്ങനെ? അസുഖമായിരുന്നോ?
728
00:49:32,680 --> 00:49:34,558
-അറിയില്ല.
- പക്ഷെ, നിന്റുമ്മ...
729
00:49:34,560 --> 00:49:36,517
നിന്നോട് പറഞ്ഞുകാണില്ലെ.
- ഉമ്മ അതേപ്പറ്റി മിണ്ടില്ല.
730
00:49:36,520 --> 00:49:37,715
മനസ്സിലായോ?
731
00:49:40,160 --> 00:49:41,753
ശരി.
732
00:49:44,800 --> 00:49:46,792
നോക്കിക്കേ ഞാൻ എന്താ കൊണ്ടുവന്നതെന്ന്!
733
00:49:48,080 --> 00:49:51,073
അച്ഛൻ ഓരോരോ സാധനങ്ങൾ വയ്ക്കുന്ന പെട്ടിയിൽ കിടന്നതാ.
734
00:49:51,920 --> 00:49:52,797
വെള്ളത്തിന് ഇത്ര നീല നിറം,
735
00:49:52,800 --> 00:49:54,917
ആയിരിക്കുമോ?
736
00:49:55,520 --> 00:49:57,159
നല്ല ഭംഗി.
737
00:50:04,800 --> 00:50:06,029
എന്തെങ്കിലും എഴുതണോ,
738
00:50:06,480 --> 00:50:07,550
എന്തെങ്കിലും വായിക്കണോ.
739
00:50:07,560 --> 00:50:09,438
എന്തെങ്കിലും എഴുതണോ,
740
00:50:11,160 --> 00:50:13,356
എന്തെങ്കിലും എഴുതണോ, എന്തെങ്കിലും വായിക്കണോ?
741
00:50:14,680 --> 00:50:16,433
കഴിഞ്ഞതവണ ഞാൻ പൈസ തന്നില്ലായിരുന്നു.
742
00:50:16,440 --> 00:50:19,017
എത്ര തരേണ്ടത്?
-അത് സാരമില്ല, ഞാ...
743
00:50:19,052 --> 00:50:21,595
- അതെന്താ, ദുഃഖവർത്തയാണെങ്കിൽ പൈസ വാങ്ങില്ലേ?
744
00:50:26,720 --> 00:50:28,916
ആരാ നിന്നെ വായിക്കാൻ പഠിപ്പിച്ചേ?
ആ കാലുവയ്യാത്ത അധ്യാപകനാണോ?
745
00:50:28,920 --> 00:50:31,310
അതേ. എന്റെ മാമൻ.
746
00:50:31,400 --> 00:50:33,312
നിനക്ക് വായിക്കുംപോലെ
എഴുതാനും അറിയുവോ?
747
00:50:33,320 --> 00:50:34,231
അറിയാം.
748
00:50:36,520 --> 00:50:37,351
ഇതാ.
749
00:50:41,000 --> 00:50:43,071
വേണമെങ്കിലോ എന്ന് കരുതി ഞാൻ സൂക്ഷിച്ചുവച്ചതാ.
750
00:50:44,760 --> 00:50:45,398
കാണിച്ചേ.
751
00:50:45,400 --> 00:50:47,153
അവളുടെ പേര് പറയുന്ന ഭാഗം കാണിച്ചുതരുവോ.
752
00:50:47,160 --> 00:50:49,470
ഹാല എന്ന് പറയുന്ന ഇടം.
753
00:50:51,680 --> 00:50:52,477
ഇവിടെ.
754
00:50:52,880 --> 00:50:53,677
കണ്ടോ?
755
00:50:54,240 --> 00:50:55,754
ഹാല.
756
00:51:13,640 --> 00:51:15,199
അതിന്റെ അർത്ഥം അറിയാമോ?
757
00:51:16,000 --> 00:51:16,956
ഇല്ല.
758
00:51:18,920 --> 00:51:21,913
ചിലപ്പോൾ രാത്രിയിൽ ചന്ദ്രനെ കാണുമ്പോൾ,
759
00:51:22,800 --> 00:51:24,917
ചുറ്റും
ഒരു പ്രകാശവലയം ഉണ്ടാകാറില്ലേ.
760
00:51:26,760 --> 00:51:29,116
അതാണ് ഹാല.
761
00:51:30,000 --> 00:51:30,911
ആ പ്രകാശത്തിന്റെ പേരായിരുന്നു
762
00:51:30,920 --> 00:51:32,320
എന്റെ ഭാര്യക്ക്.
763
00:51:42,880 --> 00:51:43,313
ഇതാ.
764
00:51:43,320 --> 00:51:45,710
- ഇത്രയൊന്നും വേണ്ട.
- എന്നോട് തർക്കിക്കണ്ട.
765
00:51:46,520 --> 00:51:47,715
നന്ദിയുണ്ട്.
766
00:51:56,920 --> 00:51:58,036
മുടി വലിച്ചേ...
767
00:51:59,600 --> 00:52:00,829
"പിച്ചു വലിച്ചേ..."
- നിർത്ത്, സാകി.
768
00:52:01,200 --> 00:52:02,395
നിന്റെ വലിക്കട്ടെ?
769
00:52:05,080 --> 00:52:07,640
- അവനെ അടക്കി ഇരുത്ത്.
ഞാനുറങ്ങാൻ നോക്കുകയാണ്.
770
00:52:08,120 --> 00:52:09,236
എന്താ നിന്റെ പ്രശ്നം?
771
00:52:09,440 --> 00:52:11,033
നീ സാകിക്ക് ഒരു കഥ പറഞ്ഞുകൊടുക്ക്?
772
00:52:11,040 --> 00:52:13,316
ഞങ്ങൾക്കും കേൾക്കണം.
773
00:52:13,320 --> 00:52:15,755
സാകി നമ്മുടെ കൊച്ചു പയ്യന്,
774
00:52:15,760 --> 00:52:17,797
എന്തുപറ്റിയെന്ന് അറിയണ്ടേ?
- ആനയുമ്മാമ്മ?
775
00:52:17,800 --> 00:52:19,792
ആനയുമ്മാമ്മ?
- അതേ, അതേ.
776
00:52:19,800 --> 00:52:21,951
ആനയുമ്മാമ്മ.
777
00:52:21,960 --> 00:52:24,565
അവൻ ഒടെടാ ഓട്ടം,
778
00:52:24,600 --> 00:52:26,592
പേടിച്ച് ഹൃദയം പടപടാന്ന് ഇടിച്ചു.
779
00:52:26,600 --> 00:52:28,319
പക്ഷെ അവന്റെ പിന്നാലെ പാഞ്ഞ...
780
00:52:28,320 --> 00:52:30,152
- ...ഭീകരരൂപം പിന്നാലെ തന്നെ വന്നു.
781
00:52:33,160 --> 00:52:36,278
അപ്പൊ അവൻ ഒരു മരത്തിന് പിന്നിൽ ഒളിച്ച് ധൈര്യം സംഭരിച്ചു.
782
00:52:44,160 --> 00:52:45,196
അപ്പൊ ദാ ഒരു മുതുമുത്തശ്ശി
783
00:52:45,200 --> 00:52:47,112
ആടിനെ കറക്കാൻ ശ്രമിക്കുന്നു,
784
00:52:47,120 --> 00:52:49,476
പക്ഷെ അവർക്ക് ഭയങ്കര നടുവേദന ആയിരുന്നു .
785
00:52:49,480 --> 00:52:51,278
എനിക്ക്,
786
00:52:51,280 --> 00:52:53,590
നടുവിന് വേദന!
787
00:52:54,960 --> 00:52:57,998
അവന് പാവം തോന്നി,
മുത്തശ്ശിയോട് മരച്ചുവട്ടിൽ
788
00:52:58,000 --> 00:53:01,550
വിശ്രമിക്കാൻ പറഞ്ഞു, എന്നിട്ട്
അവൻ പാല് കറന്നുകൊടുത്തു.
789
00:53:01,560 --> 00:53:03,631
ഈ മരച്ചുവട്ടിൽ ഇരുന്നോളൂ,
790
00:53:03,640 --> 00:53:06,030
ഞാൻ
പാല് കറന്നുതരാം.
791
00:53:14,000 --> 00:53:15,593
പാല് കറന്നുകൊടുത്തു കഴിഞ്ഞപ്പോൾ,
792
00:53:15,600 --> 00:53:18,672
ആ മുതുമുത്തശ്ശി ചൂട് പാലിൽ ഒരു പങ്ക് അവനും കൊടുത്തു.
793
00:53:19,960 --> 00:53:21,235
അവൻ കുടിച്ചിട്ടുള്ളതിൽ,
794
00:53:21,240 --> 00:53:22,879
ഏറ്റവും നല്ല പാൽ,
795
00:53:23,160 --> 00:53:25,311
ആ ആടിനെപ്പറ്റി അവൻ നല്ലത് പറഞ്ഞു!
796
00:53:25,320 --> 00:53:27,312
മുത്തശ്ശിയുടെ ആട് എത്ര സുലഭമായി പാൽ തരുന്നു!
797
00:53:27,880 --> 00:53:30,475
പകരം അവന് അവർ മിന്നിത്തിളങ്ങുന്ന ഒരു കണ്ണാടി സമ്മാനിച്ചു .
798
00:53:31,000 --> 00:53:34,152
കണ്ടോ തിളക്കം!
799
00:53:35,040 --> 00:53:37,236
കണ്ണാടി കണ്ടവൻ തുള്ളിച്ചാടി...
800
00:53:37,800 --> 00:53:39,439
പക്ഷെ അതിലേക്ക് നോക്കിയപ്പോൾ,
801
00:53:39,440 --> 00:53:42,035
അവനെ പിന്തുടർന്ന രൂപത്തിന്റെ പ്രതിബിംബം കണ്ടു.
802
00:53:47,360 --> 00:53:48,919
ഉമ്മ എന്തെടുക്കുകയാണ്?
803
00:53:49,160 --> 00:53:51,152
ഞാൻ സോരായയുടെ
നല്ല വസ്ത്രങ്ങൾ എടുത്തുവയ്ക്കുകയാണ്.
804
00:53:51,600 --> 00:53:53,592
നാളെ വിൽക്കാനാണോ?
805
00:53:53,840 --> 00:53:56,833
ശ്ശ്. ശ്ശ്, ശ്ശ്, ശ്ശ്.
പർവാന പോയി കിടന്നുറങ്ങ്.
806
00:54:05,600 --> 00:54:06,954
പെഷവാർ വരെ ഒന്ന്...
807
00:54:06,960 --> 00:54:08,314
എത്തികിട്ടിയാൽ മതി.
808
00:54:08,760 --> 00:54:10,638
ബാക്കി ഞാൻ കണ്ടെത്തിക്കോളാം.
809
00:54:11,040 --> 00:54:12,793
ഗോവ എന്ന് സ്ഥലത്തൊരു ബീച്ചുണ്ട്,
810
00:54:13,520 --> 00:54:15,079
അവിടുത്തെ വിനോദസഞ്ചാരികൾ ഭയങ്കര പണക്കാരാണ്.
811
00:54:15,400 --> 00:54:17,312
അവർക്ക് പണമുണ്ടെങ്കിൽ,
അവരെന്റെ നീലക്കല്ലുകൾ വാങ്ങിക്കും.
812
00:54:17,320 --> 00:54:19,198
അവിടെയാണ് ഞാനെന്റെ കച്ചവടം,
തുടങ്ങാൻ പോകുന്നത്...
813
00:54:19,200 --> 00:54:21,157
നീയുംവരണം എന്റെകൂടെ!
814
00:54:21,280 --> 00:54:22,873
ബാബയെ കണ്ടെത്തിയ ശേഷം.
815
00:54:23,280 --> 00:54:24,839
അതേ നിന്റെ ബാബയെ കണ്ടെത്തിയ ശേഷം.
816
00:54:45,240 --> 00:54:47,436
- 100.
-85 തരാം.
817
00:54:47,440 --> 00:54:49,159
- 90!
- 82.
818
00:54:49,200 --> 00:54:50,953
85. അതിന്റപ്പുറത്തേക്കില്ല.
819
00:54:50,960 --> 00:54:53,270
85 ഒരു കുല മുന്തിരിയും,ഇനി തർക്കമില്ല.
820
00:54:58,640 --> 00:55:00,871
പേനയിൽ ഒരുപാട് ബലം കൊടുക്കരുത്,
821
00:55:00,880 --> 00:55:02,394
പക്ഷെ നന്നായി എഴുതുന്നുണ്ട്.
822
00:55:02,920 --> 00:55:05,310
പതുക്കെ എഴുതിയാൽ കൂടുതൽ എളുപ്പമാകും.
823
00:55:42,520 --> 00:55:44,591
അതേ! ഒന്ന് നിക്കണേ!
824
00:55:46,680 --> 00:55:47,591
എന്താ മോനെ?
825
00:55:48,280 --> 00:55:49,760
നേരത്തെ ഇവിടെ ഇരിക്കാറുണ്ടായിരുന്ന
826
00:55:49,800 --> 00:55:51,792
ആളെപ്പറ്റി ചോദിച്ചില്ലേ,
ആ അധ്യാപകൻ.
827
00:55:51,800 --> 00:55:53,598
- നിന്റെ മാമനോ?
- അദ്ദേഹം മാസർ-ഇ -ഷെരീഫിൽ,
828
00:55:53,600 --> 00:55:56,274
പോയതല്ല.
ജയിലിൽ അടച്ചതാണ്...
829
00:55:56,280 --> 00:55:58,840
പക്ഷെ അദ്ദേഹം ഒരുതെറ്റും ചെയ്തിട്ടില്ല!
- ഏത്?
830
00:55:58,880 --> 00:56:00,599
- എന്ത്?
- ഏത് ജയിലിലാണ്?
831
00:56:00,600 --> 00:56:02,995
- പുൽ-ഇ-ചർഖി.
ഇപ്പോൾ ആഴ്ചകളായി.
832
00:56:03,030 --> 00:56:05,391
ഇതുവരെ ഒരു വിവരവുമില്ല.
833
00:56:07,600 --> 00:56:10,593
ബുധനാഴ്ച്ച ജയിലിൽ പോകണം.
റോഷൻ എന്നയാളെ ചോദിക്കണം.
834
00:56:10,600 --> 00:56:12,717
എന്റെ കസിനാണ്.
റസാഖ് അയച്ചതാണെന്ന് പറഞ്ഞാൽ മതി.
835
00:56:12,720 --> 00:56:14,791
പറ്റുമെങ്കിൽ അവൻ
നിന്നെ സഹായിക്കും.
836
00:56:42,360 --> 00:56:43,077
ഡെലിവർ!
837
00:56:43,640 --> 00:56:44,676
ഇമ്മാതിരി പണിയാണെങ്കിൽ,
838
00:56:44,680 --> 00:56:48,151
ബീച്ചിൽ എത്തുമ്പോഴേക്ക് ഞാൻ കിഴവിയാകും.
839
00:56:48,840 --> 00:56:50,160
അല്ലെങ്കിൽ കിഴവൻ.
840
00:56:56,360 --> 00:56:58,033
നീ കുറച്ച് വിശ്രമിക്ക് ഡെലിവർ,
841
00:56:58,040 --> 00:57:00,236
ഞാനൊരു കഥ പറയാം.
842
00:57:00,240 --> 00:57:03,278
- കഥയോ?
- അതേ, കഥ.
843
00:57:03,280 --> 00:57:06,956
ഒരിടത്തൊരിടത്ത്, പണ്ടൊരുനാൾ...
844
00:57:06,960 --> 00:57:09,156
ഒരു കൊച്ചുപയ്യന്,
കട്ടെടുക്കപ്പെട്ട ഒരു സഞ്ചി
845
00:57:09,160 --> 00:57:11,117
വിത്ത് അവന്റെ നാട്ടിൽ
എത്തിക്കണമായിരുന്നു.
846
00:57:11,120 --> 00:57:13,919
സന്തോഷ കഥയാണോ അതോ സങ്കട കഥയാണോ?
847
00:57:14,600 --> 00:57:16,319
നീ കേൾക്ക് ആദ്യം.
848
00:57:18,160 --> 00:57:19,799
കൊമ്പനാന രാജാവിനെ ജയിക്കാൻ,
849
00:57:19,800 --> 00:57:23,271
മൂന്നു സാധനങ്ങൾ അത്യാവശ്യമായിരുന്നു.
850
00:57:24,240 --> 00:57:27,074
തിളക്കമുള്ളതൊന്ന്
കുടുക്കിലാക്കുന്നതൊന്ന്,
851
00:57:27,080 --> 00:57:28,434
പിന്നെ ശാന്തമാ...
852
00:57:28,440 --> 00:57:30,796
ഓയ്! നിങ്ങൾ രണ്ടും! ഇവിടെ വാ!
853
00:57:32,360 --> 00:57:33,271
വരാൻ!
854
00:57:34,560 --> 00:57:35,471
അയ്യോ ആ ചെക്കനെ എനിക്കറിയാം.
855
00:57:36,360 --> 00:57:37,510
പെട്ടെന്ന്, ഇവിടെ വാ!
856
00:57:38,480 --> 00:57:39,709
വരാൻ!
857
00:57:40,720 --> 00:57:42,120
പറഞ്ഞത് ചെയ്യുന്നതാണ്
ബുദ്ധി.
858
00:57:45,920 --> 00:57:47,400
പെട്ടെന്ന് വരാനാ പറഞ്ഞത്, കുഴിമടിയൻമാരെ!
859
00:57:56,200 --> 00:57:57,839
അപ്പൊ ഇതാണല്ലേ പുതിയ പണിക്കാർ.
860
00:57:57,840 --> 00:57:59,991
നിന്റെയൊക്കെ നാവെവിടെ?
861
00:58:00,000 --> 00:58:02,560
പൊട്ടന്മാരാണോ?
- ഇദ്രീസ് പറയുന്നത്,
862
00:58:02,595 --> 00:58:04,233
നിങ്ങളൊന്നു ഗുസ്തിപിടിക്കണമെന്നാ...
863
00:58:05,520 --> 00:58:08,194
എനിക്ക് വേണ്ടി ജോലി ചെയ്യാനുള്ള ശക്തി ഉണ്ടോ എന്നറിയാൻ.
864
00:58:08,200 --> 00:58:10,476
നിങ്ങൾ ജോലി ചെയ്യാതെ
വാചകമടിച്ചിരിക്കുന്നത് ഞാൻ കണ്ടു.
865
00:58:10,480 --> 00:58:12,631
നിർത്തെന്റെ ഇദ്രീസെ..
866
00:58:12,640 --> 00:58:15,758
എനിക്കൊരു ചായ എടുക്ക് ...
867
00:58:16,640 --> 00:58:18,233
ആ!
868
00:58:18,880 --> 00:58:21,475
നിന്റെ ശക്തിയൊന്ന് കാണട്ടെ !
869
00:58:23,000 --> 00:58:24,514
കൈ പൊക്കാൻകൂടി വയ്യ!
870
00:58:27,280 --> 00:58:28,794
എഴുന്നേറ്റുപോയി ചായ എടുക്ക്.
871
00:58:30,640 --> 00:58:31,118
മാമാ!
872
00:58:31,480 --> 00:58:33,199
വേറെ ആളെ കണ്ടത്തുന്നതാ നല്ലത്...
873
00:58:34,360 --> 00:58:35,157
ഇതുങ്ങളെക്കൊണ്ട് ഒരു കാര്യവുമില്ല.
874
00:58:35,960 --> 00:58:38,395
മതി, ഇദ്രീസെ...
പിള്ളേരെ വെറുതെ വിട്ടേക്ക്.
875
00:58:38,680 --> 00:58:40,797
അവര് വളർന്നുവരുന്നതേയുള്ളു.
876
00:58:44,960 --> 00:58:47,555
എനിക്ക് നിന്നെ അറിയാം.
നീയാ അദ്ധ്യാപകന്റെ മകളല്ലേ.
877
00:58:47,560 --> 00:58:49,517
ആ!
878
00:58:54,960 --> 00:58:56,838
ആ!
- ഇദ്രീസ്!
879
00:58:57,320 --> 00:58:59,835
തോക്കിവിടെ കൊണ്ടുവരാൻ!
880
00:58:59,840 --> 00:59:02,309
തോക്ക് കൊണ്ടുവരാൻ! ഇദ്രീസ്!
881
00:59:02,960 --> 00:59:04,394
ഇദ്രീസ്!
882
00:59:22,320 --> 00:59:23,276
ഇങ്ങോട്ടുവരാൻ!
883
00:59:27,560 --> 00:59:29,074
വരാൻ!
884
00:59:29,080 --> 00:59:32,471
ഇദ്രീസ്! തുടങ്ങിയെന്ന് പറയുന്നു!
പടിഞ്ഞാറോട്ട് പോകാം!
885
00:59:33,600 --> 00:59:35,956
ഇപ്പൊത്തന്നെ പുറപ്പെടാനാണ് നിർദ്ദേശം!
886
00:59:36,920 --> 00:59:38,149
എനിക്ക് നിന്നെ മനസ്സിലായി!
887
00:59:38,440 --> 00:59:40,352
- ഇദ്രീസ്!
- കേട്ടോ നീ?
888
00:59:41,480 --> 00:59:42,709
ഇങ്ങോട്ടു കയറിവാടാ!
889
00:59:42,720 --> 00:59:43,870
വരാൻ!
890
00:59:45,360 --> 00:59:48,034
എടാ ഭീരു, ഇങ്ങോട്ടുവരാൻ!
891
00:59:49,920 --> 00:59:51,070
നിനക്ക് യുദ്ധം ചെയ്യണ്ടേ?
892
00:59:52,000 --> 00:59:53,878
ഇപ്പോഴാണ് അതിനുള്ള സമയം!
893
00:59:54,840 --> 00:59:57,309
ഒത്ത പുരുഷൻ ആകെടാ...
894
01:00:20,120 --> 01:00:21,554
അവൻ പോയി...
895
01:00:22,760 --> 01:00:24,194
തിരിച്ചുവന്നാലോ?
896
01:00:25,360 --> 01:00:26,350
അവന് അത്രയ്ക്ക് ഭാഗ്യമോ.
897
01:00:27,320 --> 01:00:28,310
നമ്മളിതെവിടാ?
898
01:00:28,920 --> 01:00:30,718
ഒരിക്കൽ രക്ഷപെട്ടോടി
ഞാനിവിടെ വന്നിട്ടുണ്ട്.
899
01:00:31,080 --> 01:00:32,753
വാതിൽ ചെറുതായെന്നു തോന്നുന്നു.
900
01:00:32,760 --> 01:00:34,513
ചിലപ്പോൾ ഞാൻ വലുതായതായിരിക്കും
901
01:00:35,760 --> 01:00:37,319
പഴേതാണെന്ന് തോന്നുന്നു.
902
01:00:38,440 --> 01:00:39,669
എന്റെ ഒരു ചെരുപ്പ് പോയി.
903
01:00:40,040 --> 01:00:41,235
എന്റെ തൊപ്പീം പോയി...
904
01:00:41,760 --> 01:00:43,558
ചിലപ്പോൾ പുറത്തുകാണും.
905
01:00:43,560 --> 01:00:45,233
നീ എന്തിനാ അയാളെ ഇടിച്ചത്?
906
01:00:47,680 --> 01:00:50,195
എന്റെ ബാബയെ കൊണ്ടുപോയത് ഇവനൊക്കെ കൂടാ...
907
01:00:52,680 --> 01:00:54,114
ആ ചെക്കന്റെ കാര്യം ബാക്കിപറ...
908
01:00:54,560 --> 01:00:56,791
- ഏത് ചെക്കൻ?
- ആ കഥയുടെ ബാക്കി.
909
01:00:57,960 --> 01:01:00,191
അവന് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു.
910
01:01:00,960 --> 01:01:02,633
സൂര്യൻ ജ്വലിക്കുന്നുണ്ടായിരുന്നു,
911
01:01:02,640 --> 01:01:04,393
പക്ഷെ ചൂടില്ലായിരുന്നു.
912
01:01:04,400 --> 01:01:06,869
അവനൊരു നല്ല തൊപ്പിയും വലിയ കോട്ടും ഉണ്ടായിരുന്നു.
913
01:01:06,880 --> 01:01:08,712
- ഓ!
- ശരി, അവനത് രണ്ടും ഇല്ലായിരുന്നു!
914
01:01:08,880 --> 01:01:11,111
ജയിക്കാൻ വേണ്ട മൂന്ന് സാധനങ്ങളിൽ ഒന്ന് അവന് നേരത്തെ കിട്ടിയിരുന്നു,
915
01:01:11,120 --> 01:01:14,431
തിളങ്ങുന്ന കണ്ണാടി
പക്ഷെ അതിൽ നോക്കുമ്പോൾ,
916
01:01:14,440 --> 01:01:16,557
പിന്നിൽ എന്തോ ഒരു ഭീകര സത്വം.
917
01:01:16,560 --> 01:01:19,519
പേടിപ്പെടുത്തുന്നതെന്തോ!
ഭീകരമായത്
918
01:01:19,520 --> 01:01:22,433
- ഒരു കുതിര!
- അല്ല, ഷൗസിയ! കുതിരയല്ല .
919
01:01:22,440 --> 01:01:24,477
- അതെ, അതെ കുതിരയാ!
920
01:01:24,480 --> 01:01:27,678
ഒരു പ്രായം ചെന്ന കുതിര, നടക്കുമ്പോൾ അതിന്റെ
921
01:01:27,680 --> 01:01:29,990
എല്ലുകൾ കൂട്ടിയിടിച്ചു.
പക്ഷെ പേടിപ്പെടുത്തുന്നതല്ല!
922
01:01:30,000 --> 01:01:32,515
ശരി.
923
01:01:32,520 --> 01:01:34,671
അവന് ആ കുതിരയെ കണ്ടിട്ട് സങ്കടം തോന്നി
924
01:01:34,680 --> 01:01:36,717
അവനതിന് കച്ചി കൊടുത്തു...
- അവർ അങ്ങനെ സുഖമായി,
925
01:01:36,720 --> 01:01:40,350
ജീവിച്ചു!
- ഇത് കഥയുടെ അവസാനമല്ല,
926
01:01:40,360 --> 01:01:42,955
പകുതിയേ ആയുള്ളൂ! കല്ലിൽ കാർന്നെടുത്ത വാതിലിലൂടെ,
927
01:01:42,960 --> 01:01:45,429
ഒരു ഉരുണ്ട മനുഷ്യൻ വന്നു.
928
01:01:45,440 --> 01:01:47,716
നീഎന്റെ കച്ചിയെല്ലാം ആ കിഴവൻ കുതിരയ്ക്ക് കൊടുത്തു തീർത്തോ.
929
01:01:47,720 --> 01:01:50,872
അതിപ്പോ ചത്തുപോകുവല്ലോ!
- ആ ഉരുണ്ട മനുഷ്യൻ അവനെയെടുത്ത്
930
01:01:50,880 --> 01:01:53,315
ഒരു പൊട്ടക്കിണറ്റിലെറിഞ്ഞു.
931
01:01:56,520 --> 01:01:58,830
ആ കിണറ്റിനടിയിൽ മരതകം ഉണ്ടായിരുന്നു
932
01:01:58,840 --> 01:02:00,638
ആ ഉരുണ്ട മനുഷ്യന് അത് വേണമായിരുന്നു
933
01:02:00,640 --> 01:02:03,075
ആ കുതിരയ്ക്ക് കൊടുത്തുകളഞ്ഞ കച്ചിക്ക് പകരമായി.
934
01:02:03,080 --> 01:02:05,515
- നീ ആ മരതകം എനിക്ക് കൊണ്ടുത്തരും!
935
01:02:05,520 --> 01:02:06,805
അവന്റെ പേരെന്താ?
936
01:02:06,840 --> 01:02:08,479
ഉരുണ്ട മനുഷ്യന്റെയോ?
- അല്ല ആ ചെക്കന്റെ.
937
01:02:09,040 --> 01:02:10,679
ഒരു ചെറുക്കനെപ്പറ്റി കഥയുണ്ടാക്കിയിട്ട്,
938
01:02:10,680 --> 01:02:12,273
അവന് പേരില്ലാതിരുന്നാൽ എങ്ങനാ.
939
01:02:12,640 --> 01:02:14,438
ഞാൻ ഇടുന്നതിനുമുന്നേ പേരിട്ടോ.
940
01:02:14,760 --> 01:02:18,390
സുലൈമാൻ. അവന്റെ പേര് സുലൈമാൻ.
941
01:02:19,800 --> 01:02:21,165
അത് നല്ല പേരാണല്ലോ.
942
01:02:21,200 --> 01:02:23,635
സുലൈമാൻ ആ കിണറ്റിൽ അങ്ങനെ കിടന്നു.
943
01:02:25,000 --> 01:02:27,037
പെട്ടെന്ന്,
അവന് അസ്ഥികൂടങ്ങൾ കണ്ടു.
944
01:02:27,040 --> 01:02:29,645
മൂന്ന് അസ്ഥികൂടങ്ങൾ,
945
01:02:29,680 --> 01:02:32,275
മരതകവും അള്ളിപ്പിടിച്ച്
അവൻ സഹായത്തിനായി നിലവിളിച്ചു.
946
01:02:32,280 --> 01:02:34,636
- രക്ഷിക്കണേ!
- പാവം, കിഴവൻ കുതിര
947
01:02:34,640 --> 01:02:37,030
മുകളിൽനിന്നുകൊണ്ട് അവനെ നോക്കി.
948
01:02:37,040 --> 01:02:39,555
പക്ഷെ ആ കുതിര അവിശ്വസിനീയമായ ഒരുകാര്യം ചെയ്തു!
949
01:02:40,120 --> 01:02:42,919
ലോകത്തെ മുഴുവൻ മൃഗങ്ങളുടെയും ശബ്ദത്തിൽ അവൻ അലമുറയിട്ടു.
950
01:02:52,760 --> 01:02:55,878
സുലൈമാൻ വലിഞ്ഞു മുകളിലേയ്ക്ക് കയറി
951
01:02:55,880 --> 01:02:58,554
ജീവൻ രക്ഷിച്ചതിന് അവന് കുതിരക്ക് നന്ദി പറഞ്ഞു.
952
01:02:58,560 --> 01:03:00,597
എന്റെ ജീവൻ രക്ഷിച്ചതിന് നന്ദി!
953
01:03:06,160 --> 01:03:08,470
സുലൈമാന്റെ കയ്യിൽ മൂന്ന് മരതകമേ ഉണ്ടായിരുന്നുള്ളു
954
01:03:08,840 --> 01:03:10,194
അവൻ ആ ഉരുണ്ട മനുഷ്യനോട്,
955
01:03:10,200 --> 01:03:12,874
പകരം ഭക്ഷണം ചോദിച്ചു.
അവന് വിശക്കുന്നുണ്ടായിരുന്നു.
956
01:03:13,200 --> 01:03:15,431
പക്ഷെ ആ ഉരുണ്ട മനുഷ്യൻ ഒരു ദുഷ്ടൻ ആയിരുന്നു.
957
01:03:15,800 --> 01:03:17,473
അയാൾ സുലൈമാന്റെ നേർക്ക് ഒരു വലയെടുത്തെറിഞ്ഞു
958
01:03:17,480 --> 01:03:19,312
എന്നിട്ട് പോയി തന്നെ കണ്ടെത്തിക്കോളാൻ പറഞ്ഞു.
959
01:03:19,680 --> 01:03:21,751
അതായിരുന്നു സുലൈമാന് വേണ്ടത്
960
01:03:21,760 --> 01:03:24,639
- ഹ ഹ!
- ...കുടുക്കിലാക്കുന്നതൊന്ന്.
961
01:03:25,360 --> 01:03:26,555
പക്ഷെ, സുലൈമാൻ പോയപ്പോൾ,
962
01:03:26,920 --> 01:03:28,513
മൂന്ന് അസ്ഥികൂടങ്ങളുടെ ആത്മാക്കൾ
963
01:03:28,520 --> 01:03:30,751
മരതകത്തിൽനിന്ന് പുറത്തുചാടി...
964
01:03:30,760 --> 01:03:33,434
കറങ്ങി കറങ്ങി അയാൾക്ക് ചുറ്റും പാറി നടന്നു
965
01:03:33,440 --> 01:03:36,831
അവരെ കൊന്നതിനു പകരം വീട്ടാനായി.
966
01:03:40,920 --> 01:03:43,276
സുലൈമാനും കുതിരയുംകൂടി മലമുകളിലേക്ക്
967
01:03:43,280 --> 01:03:44,509
യാത്ര തുടർന്നു,
968
01:03:44,880 --> 01:03:47,952
പക്ഷെ കുതിരയ്ക്ക് തീരെ വയ്യായിരുന്നു.
969
01:03:48,240 --> 01:03:51,153
അവന് പ്രായമായതിനാൽ വിശ്രമിക്കണമായിരുന്നു.
970
01:03:51,160 --> 01:03:53,675
അതുകൊണ്ട് സുലൈമാൻ ഒരു താത്കാലിക മുറി പണിതു
971
01:03:53,680 --> 01:03:55,876
എന്നിട്ട് കുതിരയോട് അവിടെ കാത്തിരിക്കാൻ പറഞ്ഞു
972
01:03:57,120 --> 01:03:58,600
കുതിര എതിർത്തു
973
01:03:59,800 --> 01:04:00,870
പക്ഷെ സുലൈമാന് അറിയാമായിരുന്നു
974
01:04:00,880 --> 01:04:04,510
കൊമ്പനാന രാജാവിനെയും കടുവകളെയും അവൻ ഒറ്റയ്ക്ക് നേരിടണമെന്ന്.
975
01:04:04,520 --> 01:04:06,955
- വീണ്ടും കാണാം കുതിരയാശാനെ...
976
01:04:09,480 --> 01:04:11,472
അങ്ങനെ അവൻ യാത്ര തുടർന്നു.
977
01:04:24,080 --> 01:04:27,073
നാളെ ബുധനാഴ്ചയാണ്.
ഞാൻ വീണ്ടും...
978
01:04:28,040 --> 01:04:29,030
ജയിലിൽ പോയി നോക്കും.
979
01:04:30,920 --> 01:04:32,912
ഇപ്പോഴെങ്കിലും ഒന്ന് കാണിച്ചാൽ മതിയായിരുന്നു.
980
01:04:54,360 --> 01:04:56,238
ഇനിമുതൽ,
നീ വീട്ടിൽത്തന്നെ ഇരുന്നാൽ മതി.
981
01:04:56,240 --> 01:04:58,436
ഇത് വലിയ അപകടമാണ്.
ഇല്ലുമ്മാ...
982
01:04:58,440 --> 01:05:00,915
ഞങ്ങൾ കുഴപ്പമില്ലാതെ പോകുന്നുണ്ട്
ഞങ്ങളോ?
983
01:05:00,950 --> 01:05:03,390
ഞാനും ഡെലിവറും
അവളും പെൺകുട്ടിയാണ്.
984
01:05:03,400 --> 01:05:05,790
- ഞങ്ങൾ ഒരുമിച്ചാ ജോലി ചെയ്യുന്നത്...
- എന്റെ കസിന് നമ്മൾ കത്തയച്ചിട്ടുണ്ട്.
985
01:05:05,800 --> 01:05:08,076
മസാറിൽ വച്ച് നിന്റെ ചേച്ചിയുടെ കല്യാണം നടത്താൻ.
986
01:05:08,080 --> 01:05:10,390
അവർ സമ്മതിച്ചു. ആരെങ്കിലും വരും,
987
01:05:10,400 --> 01:05:13,552
മറ്റന്നാൾ,നമ്മളെക്കൊണ്ടുപോകാൻ.
988
01:05:13,560 --> 01:05:15,313
ഇനി നീ ഒന്നും ചെയ്യേണ്ടിവരില്ല!
- എന്ത്?!
989
01:05:15,320 --> 01:05:17,277
ഇങ്ങനെ മുന്നോട്ടുപോകാൻ പറ്റില്ല!
990
01:05:17,280 --> 01:05:19,192
നിന്നെ ആശ്രയിച്ച് എത്രകാലം കഴിയും!
991
01:05:19,200 --> 01:05:21,635
അതെന്താ? വേണ്ടതെല്ലാം ഞാൻ തരുന്നില്ലേ!
992
01:05:21,640 --> 01:05:23,916
അത് കൊച്ചുകുട്ടികളുടെ ജോലിയല്ല.
993
01:05:23,920 --> 01:05:25,957
ബാബാ ഇല്ലാതെ എങ്ങനെ പോകും?!
994
01:05:26,400 --> 01:05:28,995
എന്നും മുറിവും പൊള്ളലുമായാണ് നീ വീട്ടിൽ വരുന്നത്.
995
01:05:29,000 --> 01:05:30,798
എന്നും നീ ഇറങ്ങിപോകുമ്പോ പേടിയാ,
996
01:05:30,800 --> 01:05:32,439
ഇനി നിന്നെകാണാൻ പറ്റുമോയെന്ന്!
997
01:05:33,600 --> 01:05:35,671
നിന്നെക്കൂടെ നഷ്ടപ്പെടാൻ വയ്യ.
998
01:05:35,960 --> 01:05:37,394
ഞാൻ വരുന്നില്ല.
999
01:05:38,040 --> 01:05:40,635
ബാബയെങ്ങാനും തിരിച്ചുവന്നാൽ ഇവിടെയാരും കാണില്ല.
1000
01:05:40,760 --> 01:05:42,831
അങ്ങനെ നമ്മൾ എത്ര കാലം കാക്കണം?
1001
01:05:42,840 --> 01:05:45,275
നിന്നെ കണ്ടുപിടിച്ച് എന്നിൽനിന്ന് അകറ്റുന്നതുവരെയോ?
1002
01:05:45,720 --> 01:05:48,155
സാകിക്ക് പുറത്തിറങ്ങി ജോലി ചെയ്യാൻ ആകുന്നതുവരെയോ?
1003
01:05:48,160 --> 01:05:50,277
പോകുന്നതിനുമുമ്പ് ഒരുതവണ ഒന്നുപോയി കണ്ടോട്ടെ?
1004
01:05:50,280 --> 01:05:52,272
നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന് പറയണ്ടേ!
- പർവാന!
1005
01:05:52,280 --> 01:05:54,556
ഊന്നുവടി ഒന്ന് കൊണ്ടുകൊടുത്തോട്ടെ.
1006
01:05:55,040 --> 01:05:56,554
എന്നിട്ട് നിങ്ങളുടെ കൂടെ വരാം!
1007
01:05:56,560 --> 01:05:58,392
പിന്നെ ഞാൻ നല്ല അനിയത്തി ആയിരിക്കും.
1008
01:05:58,400 --> 01:06:01,074
നല്ല മകളും. ഞാൻ ഉറപ്പുതരുന്നു.
1009
01:06:03,240 --> 01:06:04,799
സത്യം.
1010
01:06:19,440 --> 01:06:21,671
പോകല്ലേ. പ്ലീസ്.
1011
01:06:22,320 --> 01:06:24,630
ഇതിപ്പോ വളരെ അപകടകരമാണ്.
- ഉമ്മാ...
1012
01:06:25,280 --> 01:06:28,398
ഞാൻ പോകുകയാണ്. സന്ധ്യക്ക് മുമ്പ് തിരിച്ചെത്താം.
1013
01:06:28,520 --> 01:06:30,716
- വേണ്ട, സുലയ്മാൻ!
- ഉമ്മാ...
1014
01:06:30,720 --> 01:06:33,076
- നിനക്ക് തിരിച്ചുവരാൻ പറ്റില്ല.
- അവള് പോട്ടേ.
1015
01:06:33,080 --> 01:06:36,312
പർവാന പോട്ടെ .
1016
01:06:43,720 --> 01:06:45,677
ഒരുമ്മ താടാ കുട്ടാ!
1017
01:06:52,560 --> 01:06:54,074
പർവാന...
1018
01:07:30,800 --> 01:07:31,677
ഡെലിവർ!
1019
01:07:34,560 --> 01:07:36,153
പേടിപ്പിച്ചുകളഞ്ഞല്ലോ!
1020
01:07:36,960 --> 01:07:38,553
ഞാൻ നിന്നെ എവിടെയെല്ലാം നോക്കി.
1021
01:07:38,640 --> 01:07:41,280
എന്തേ? ഇന്നെന്റെ കൂടെ ചായക്കടയിൽ ജോലിക്ക് വരുന്നോ?
1022
01:07:41,440 --> 01:07:43,238
- ഇല്ല.
- ഏയ്,
1023
01:07:43,240 --> 01:07:45,072
സാകിക്ക് വേണ്ടി മുട്ടായി വേണോ?
1024
01:07:45,320 --> 01:07:48,119
ഞങ്ങൾ നാളെ കാബൂൾ വിട്ട് പോകുവാണ്.
1025
01:07:50,280 --> 01:07:51,680
എന്നെ ഇട്ടിട്ടു പോകുവാണോ?
1026
01:07:52,480 --> 01:07:54,756
എല്ലാം തീരുമാനിച്ചു കഴിഞ്ഞു.
എനിക്കൊന്നും ചെയ്യാൻ പറ്റില്ല.
1027
01:07:55,280 --> 01:07:58,000
മാസർ-ഇ-ഷെരീഫിൽവച്ച് എന്റെ ചേച്ചിയുടെ കല്യാണമാണ്.
1028
01:07:59,200 --> 01:08:02,671
ഞാൻ ജയില് വരെ പോകുവാണ്.
സഹായിക്കാൻ പറ്റിയ ആളെക്കിട്ടി.
1029
01:08:02,800 --> 01:08:04,757
ആ പോലീസുകാരന് കൊടുക്കാൻ കുറച്ച് പണം കൂടി വേണം.
1030
01:08:05,280 --> 01:08:06,714
ഇന്നുതന്നെ വേണം!
1031
01:08:06,720 --> 01:08:09,030
ഇടികിട്ടുമെന്നല്ലാതെ ഒരു ഗുണവും ഇല്ല.
1032
01:08:09,040 --> 01:08:11,077
പൊട്ടത്തരമാണ്.
ഇത്തവണ ഞാൻ സമ്മതിക്കില്ല.
1033
01:08:11,080 --> 01:08:13,151
- പൊട്ടത്തരമാണെന്ന് പറഞ്ഞത് കേട്ടില്ലേ.
1034
01:08:13,680 --> 01:08:16,354
- ഒന്ന് സഹായിക്ക്!
- ഞാനെന്തു വേണം?
1035
01:08:16,960 --> 01:08:18,599
നിന്റെ കുട്ടിക്കഥയിലേക്കൂട്ട് മായാജാലം കാണിച്ച്,
1036
01:08:18,600 --> 01:08:20,000
പണം ഉണ്ടാക്കണോ??
1037
01:08:20,480 --> 01:08:22,472
അതങ്ങനെ നടക്കില്ല പർവാന!
1038
01:08:22,920 --> 01:08:24,320
എനിക്കൊന്നും ചെയ്യാൻ പറ്റില്ല.
1039
01:08:25,480 --> 01:08:26,914
മാസർ -ഇ -ഷെരീഫിലേക്ക് രക്ഷപ്പെട്ടോ...
1040
01:08:26,920 --> 01:08:30,038
എന്നിട്ട് കല്യാണം ആഘോഷിക്ക്.
നിനക്കും ഒരുത്തനെ കണ്ടെത്തും,
1041
01:08:30,040 --> 01:08:32,509
അതോടെ നിന്റെ എല്ലാ പ്രശ്നങ്ങളും തീരുമല്ലോ...
1042
01:08:33,120 --> 01:08:36,272
കല്യാണം കഴിയുന്ന നിമിഷം അതും തീരുമെടി. മണ്ടി!
1043
01:08:40,120 --> 01:08:41,440
ഡെലിവർ!
1044
01:08:42,680 --> 01:08:44,376
ഷൗസിയ!
1045
01:08:53,000 --> 01:08:55,959
ഷൗസിയ... ഞങ്ങളുടെ കൂടെ വാ.
1046
01:08:56,600 --> 01:08:57,829
അത് പറ്റില്ല.
1047
01:08:59,080 --> 01:09:02,152
എന്റെ അച്ഛൻ മസാറിൽ വന്ന് എന്നെ കൊല്ലും.
1048
01:09:04,240 --> 01:09:07,233
എനിക്ക് ഈ പരുവത്തിൽ കാബൂളിൽനിന്ന് പോകാൻ കഴിയില്ല പർവാന
1049
01:09:09,800 --> 01:09:12,076
ഇതാ. ഇതെടുത്തോ.
-നിന്റെ പൈസ വാങ്ങാൻ പറ്റില്ല!
1050
01:09:12,600 --> 01:09:14,034
പ്ലീസ്, എടുത്തോ.
1051
01:09:17,720 --> 01:09:19,154
പോയി നിന്റെ ബാബയെ കാണ്.
1052
01:09:19,920 --> 01:09:21,559
ബാബയോട് പറ ബാബയുടെ മോള്,
1053
01:09:21,560 --> 01:09:23,791
നല്ല മോളാണെന്ന്.
1054
01:09:24,560 --> 01:09:25,710
ബാബയോട് പറ,
1055
01:09:26,200 --> 01:09:27,793
ഡെലിവർ അങ്ങനെ പറഞ്ഞെന്ന്.
1056
01:09:34,080 --> 01:09:36,072
ഏയ്, ഡെലിവർ!
1057
01:09:37,080 --> 01:09:38,150
എന്താ?
1058
01:09:39,040 --> 01:09:41,316
നീ പറഞ്ഞ ആ ബീച്ചിൽ വച്ച് കാണാം ഇനി.
1059
01:09:41,760 --> 01:09:43,433
ചന്ദ്രൻ വെള്ളത്തെ വലിക്കുന്നിടത്ത്!
1060
01:09:44,560 --> 01:09:46,074
20 വർഷത്തിന് ശേഷം.
1061
01:09:46,800 --> 01:09:49,235
അന്ന് ഞാൻ നിന്നെ തിരിച്ചറിയില്ല ആതിഷ്.
1062
01:09:49,240 --> 01:09:50,594
നിന്റെ നീല കല്ലുകൾ എനിക്ക്,
1063
01:09:50,600 --> 01:09:53,160
നല്ല വിലയ്ക്ക് വിൽക്കാലോ.
1064
01:09:55,560 --> 01:09:56,596
കാണാം...
1065
01:10:00,840 --> 01:10:02,433
കാണാം.
1066
01:10:21,000 --> 01:10:22,992
- സമാധാനം ഉണ്ടാകട്ടെ.
നിങ്ങളാണോ ഫാത്തിമ?
1067
01:10:23,000 --> 01:10:25,515
- അതെ.
- ഞാൻ നിങ്ങളുടെ വകയിലൊരു സഹോദരനാണ്.
1068
01:10:25,760 --> 01:10:26,989
മസാറിൽനിന്ന് മുഹമ്മദ് അബ്ദുൾ അയച്ചതാണ്.
1069
01:10:27,000 --> 01:10:29,469
എല്ലാരേയും വിളിക്ക്, നമുക്കിപ്പോതന്നെ പുറപ്പെടണം.
1070
01:10:29,840 --> 01:10:33,072
അല്ല. നിങ്ങൾ ഇപ്പോഴേ വരുമെന്ന് കരുതിയില്ല.
1071
01:10:33,760 --> 01:10:35,194
എന്റെ മകനിവിടെ ഇല്ല, അവൻ മടങ്ങിയെത്തുംവരെ,
1072
01:10:35,200 --> 01:10:37,237
കാക്കണം.
- ഒരു യുദ്ധം തുടങ്ങിയിട്ടുണ്ട്.
1073
01:10:37,240 --> 01:10:38,469
നിങ്ങൾ കേട്ടില്ലേ?
1074
01:10:38,520 --> 01:10:40,000
അവർ വഴിതടയും മുമ്പ് പോകണം!
1075
01:10:40,035 --> 01:10:41,559
അവൾ വരുംവരെ നമ്മൾ കാത്തിരിക്കണം!
1076
01:10:41,560 --> 01:10:42,994
എന്റെ മക്കൾക്കുവേണ്ടി കാക്കണം!
1077
01:10:43,000 --> 01:10:45,913
മോനും, മോളും!
ശരിക്കും ആരാ? സാധനങ്ങൾ എടുക്കൂ,
1078
01:10:45,920 --> 01:10:47,673
നമ്മൾ ഇപ്പൊത്തന്നെ പുറപ്പെടുകയാണ്!
- പർവാന ഇല്ലാതെ ഞാൻ,
1079
01:10:47,680 --> 01:10:49,990
എങ്ങോട്ടുമില്ല!
നമ്മൾ വെയിറ്റ് ചെയ്യണം!
1080
01:10:50,000 --> 01:10:51,639
നിങ്ങളെ തന്നെ കൊണ്ടുപോകുന്നത് വലിയ കാര്യമാണെന്ന് കരുത് കിഴവി...
1081
01:10:52,120 --> 01:10:53,349
ഈ പെണ്ണിനേയും കൊച്ചിനെയും കൊണ്ടേ കാര്യമുള്ളൂ.
1082
01:10:53,920 --> 01:10:55,149
ഇവിടംവരെ വന്നത് ചുമ്മാതല്ല!
1083
01:10:55,960 --> 01:10:57,713
ഇപ്പൊ പോയില്ലെങ്കിൽ പിന്നെ,
1084
01:10:57,720 --> 01:10:59,473
പോകാനേ പറ്റില്ല.!
- കൊച്ചിനെ ഇവിടെ താ!
1085
01:10:59,480 --> 01:11:02,552
- വിട്!
- ഇങ്ങുതരാൻ! പ്ലീസ്! സാകി!
1086
01:11:02,560 --> 01:11:04,836
സാകി! കുഞ്ഞിനെ ഇങ്ങുതാ!
അവനെ തരാൻ!
1087
01:11:04,840 --> 01:11:08,197
വേണ്ട! കൊച്ചിനെ താ!
- വിട്! വിട്!
1088
01:11:23,600 --> 01:11:26,035
- സലാം, മോനെ.
- സലാം.
1089
01:11:26,040 --> 01:11:29,112
ഊന്നുവടിയുംകൊണ്ട് നീ എങ്ങോട്ടാ?
1090
01:11:29,120 --> 01:11:31,635
ഇതെന്റെ ബാബയുടേതാ.
1091
01:11:31,640 --> 01:11:33,438
അദ്ദേഹത്തിന് കൊടുക്കാൻ കൊണ്ടുപോകുകയാ...
1092
01:11:33,440 --> 01:11:34,999
ജയിലിലേക്ക്.
1093
01:11:35,880 --> 01:11:37,360
ഓഹോ...
1094
01:11:38,600 --> 01:11:40,193
ഞങ്ങളും ആ വഴിക്കാ...
1095
01:11:48,240 --> 01:11:49,640
- കുഞ്ഞിനെ ഇങ് തരാൻ
- വിട്!
1096
01:11:49,880 --> 01:11:52,520
വിട്! കൊച്ചിനെ വേണമെങ്കിൽ എന്റെ കൂടെ വാ!
1097
01:11:52,600 --> 01:11:55,115
സാകി, മോനെ... എന്റെ മകൾ പുറത്തുപോയിരിക്കുകയാണ്!
1098
01:11:55,360 --> 01:11:57,317
മണ്ടീ, അവളെ എന്തിനാ ഒറ്റയ്ക്ക് പുറത്തുവിട്ടത്?
1099
01:11:57,720 --> 01:11:59,757
കേറിക്കോ, അല്ലെങ്കിൽ അവളെ മാത്രം ആകില്ല നഷ്ടപ്പെടുന്നത്!
1100
01:12:00,160 --> 01:12:02,800
അയ്യോ! എന്റെ കുഞ്ഞിനെ ഇങ്ങുതാ!
1101
01:12:03,600 --> 01:12:04,716
അവനെ അടക്കിയിരുത്ത് !
1102
01:12:08,800 --> 01:12:11,235
സാകി! എന്റെ മക്കൾക്കുവേണ്ടി കാക്കൂ!
1103
01:12:59,240 --> 01:13:02,039
വാ, സോരായ.
ഒരു തീ കത്തിക്കാം.
1104
01:13:04,080 --> 01:13:06,151
റോഷൻ എന്ന ആളുണ്ടോ, ഹേയ്!
1105
01:13:06,160 --> 01:13:09,790
റോഷനുണ്ടോ!
റോഷനുണ്ടോ!
1106
01:13:10,160 --> 01:13:11,276
റോഷനുണ്ടോ!
1107
01:13:13,480 --> 01:13:15,676
റോഷനുണ്ടോ!
കതക് തുറക്കണേ!
1108
01:13:15,680 --> 01:13:17,592
ഒന്നു പോയിത്താ ചെറുക്കാ!
1109
01:13:17,600 --> 01:13:19,637
- റോഷനുണ്ടോ!
- പോകാനല്ലേ പറഞ്ഞത്!
1110
01:13:19,640 --> 01:13:22,951
- റോഷനുണ്ടോ!
- നീ പൊട്ടനാണോ? വാ അടയ്ക്കടാ!
1111
01:13:23,120 --> 01:13:25,351
- നിങ്ങളിത് എന്തുചെയ്യുകയാ?
സാരമില്ല.
1112
01:13:25,360 --> 01:13:29,036
അതെന്റെ മോനാണ്.
നിന്നെ അകത്ത് അന്വേഷിക്കുന്നുണ്ട്.
1113
01:13:31,800 --> 01:13:33,280
അവന് അച്ചടക്കത്തിന്റെ കുറവുണ്ട്.
1114
01:13:33,315 --> 01:13:34,999
അത് ഞാൻ നോക്കിക്കോളാം.
1115
01:13:39,120 --> 01:13:39,917
എന്റെ പൊന്നേ,
1116
01:13:39,920 --> 01:13:41,718
നീയിവിടെ എന്ത് ചെയ്യുകയാ?!
1117
01:13:42,040 --> 01:13:43,190
ഇന്ന് ബുധനാഴ്ചയല്ലേ!
1118
01:13:43,520 --> 01:13:45,352
നിങ്ങളുടെ കസിൻ റോഷനെ കാണാൻ വന്നതാ.
1119
01:13:46,800 --> 01:13:48,120
യുദ്ധം തുടങ്ങിയിരിക്കുന്നു!
1120
01:13:48,680 --> 01:13:50,160
റോഷൻ യുദ്ധത്തിന് പോയി.
1121
01:13:50,960 --> 01:13:52,314
ഞങ്ങളെ നഗരത്തിൽനിന്ന് കൊണ്ടുവന്നതാ,
1122
01:13:52,320 --> 01:13:55,040
നമുക്കുവേണ്ടി പോരാടാത്തവരെ ഇവിടെനിന്ന് ഇല്ലാതാക്കാൻ.
1123
01:13:56,000 --> 01:13:57,992
ആ അധ്യാപകനോ...
- അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ?
1124
01:13:58,280 --> 01:14:01,114
- അറിയില്ല.
- അതെന്റെ ബാബയാണ്.
1125
01:14:01,480 --> 01:14:03,790
ഞാൻ അദ്ദേഹത്തിന്റെ മകൾ പർവാനയാണ്.
1126
01:14:04,800 --> 01:14:05,312
ഒന്ന് സഹായിക്കണേ.
1127
01:14:06,560 --> 01:14:07,391
പ്ലീസ്.
1128
01:14:09,960 --> 01:14:12,714
സൂര്യൻ അസ്തമിക്കുംമുമ്പ് തിരിച്ചെത്തിയില്ലെങ്കിൽ ഓടിക്കോണം.
1129
01:14:13,200 --> 01:14:16,557
ഇവിടുന്ന് ദൂരത്തേക്ക് ഓടണം, പിന്നെയും ഓടി രക്ഷപ്പെട്ടോണം.
1130
01:14:16,840 --> 01:14:18,797
സൂര്യാസ്തമയം കഴിഞ്ഞാൽ ഇവിടെ നിക്കരുത്, മനസ്സിലായോ?
1131
01:14:19,240 --> 01:14:19,752
താങ്ക്യൂ.
1132
01:14:19,760 --> 01:14:21,194
- മനസ്സിലായോന്ന്?
- ആയി.
1133
01:14:21,200 --> 01:14:22,634
അതുവരെ ഇവിടെങ്ങാനും ഒളിച്ചിരുന്നോ.
1134
01:14:34,960 --> 01:14:36,599
ഒരിടത്തൊരിടത്തൊരു കൊച്ചുകുട്ടി ഉണ്ടായിരുന്നു...
1135
01:14:37,520 --> 01:14:38,590
സുലയ്മാൻ എന്നായിരുന്നു പേര്.
1136
01:14:39,040 --> 01:14:41,396
ജനങ്ങളെ സേവിക്കുകയാണ് അവന്റെ ലക്ഷ്യമെന്ന് അവനറിയാമായിരുന്നു.
1137
01:14:41,880 --> 01:14:43,633
അവന് ഒട്ടും സമയവും ഇല്ലായിരുന്നു.
1138
01:14:53,880 --> 01:14:55,553
താങ്ക്യൂ. താങ്ക്യൂ സോ മച്ച്.
1139
01:14:56,280 --> 01:14:57,873
വാ, കാറിൽ കയറ്.
1140
01:14:57,920 --> 01:14:59,752
ഞങ്ങൾക്ക് എന്റെ
മകളുടെ അടുത്ത് പോകണം.
1141
01:14:59,760 --> 01:15:02,400
ഇങ്ങോട്ടു വരാനല്ലേ പറഞ്ഞത്!
1142
01:15:03,480 --> 01:15:04,675
നിങ്ങളുടെകൂടെ വരുന്നില്ല
1143
01:15:05,560 --> 01:15:07,791
- ഉമ്മാ!
- നീ!
1144
01:15:08,200 --> 01:15:09,793
വരാൻ! പറഞ്ഞത് കേട്ടില്ലേ?
1145
01:15:10,520 --> 01:15:11,795
പറഞ്ഞത് കേട്ടാൽ മതി!
1146
01:15:17,120 --> 01:15:17,837
വരാൻ!
1147
01:15:19,280 --> 01:15:21,015
നിങ്ങളുടെകൂടെ വരില്ല.
1148
01:15:21,050 --> 01:15:22,751
ഞങ്ങളുടെ അടുത്തുനിന്ന് പോ!
1149
01:15:23,400 --> 01:15:26,279
കാറിൽ കയറ്.
കേറാൻ!
1150
01:15:26,400 --> 01:15:27,629
ഉമ്മാ!
1151
01:15:32,960 --> 01:15:35,919
സുലൈമാൻ! സുലൈമാൻ!
1152
01:15:37,920 --> 01:15:38,990
ധൈര്യമായിരിക്കൂ, സുലൈമാൻ!
1153
01:16:30,560 --> 01:16:31,710
ഓടിക്കോ, സോരായ!
1154
01:16:32,320 --> 01:16:34,630
- സാകിയെ എടുത്തോണ്ട് ഓടിക്കോ!
- ഉമ്മാ!
1155
01:16:34,640 --> 01:16:36,916
ഓടിക്കോ! ഓടാൻ!
1156
01:16:41,280 --> 01:16:44,637
ഞങ്ങളെ... വെറുതെ... വിട്.
1157
01:16:56,040 --> 01:16:57,190
കതക് തുറക്ക്.
1158
01:16:58,040 --> 01:17:00,475
- നീയത് എന്തുചെയ്യാൻ പോകുവാ?
- ചത്തു. മറ്റുള്ളതിനൊപ്പം,
1159
01:17:00,480 --> 01:17:02,551
ഇടാൻ പോകുവാ. കതക് തുറക്ക്.
കടത്തി വിട്.
1160
01:17:16,560 --> 01:17:18,756
മാറ്, മാറ്, മാറ്!
1161
01:17:18,760 --> 01:17:20,831
- നിക്ക്!
- എല്ലാവരും വരിയായി നിൽക്കൂ.
1162
01:17:20,840 --> 01:17:22,069
നിക്ക്!
1163
01:17:22,720 --> 01:17:24,279
നിൽക്കാനാ പറഞ്ഞത്!
1164
01:17:24,560 --> 01:17:26,153
ഇപ്പൊ സന്ധ്യയാകും.
1165
01:17:26,840 --> 01:17:28,433
റസാഖ്!
1166
01:17:28,920 --> 01:17:31,037
റസാഖ്! റസാഖ്!
1167
01:17:42,760 --> 01:17:45,912
സുലൈമാൻ... സുലൈമാൻ!
1168
01:17:47,360 --> 01:17:48,635
കണ്ണാടി തിളങ്ങും!
1169
01:17:49,480 --> 01:17:51,233
കടുവകളുടെ കണ്ണ് മറയ്ക്കാം!
1170
01:18:03,480 --> 01:18:04,845
ഇനി ആ വല!
1171
01:18:04,880 --> 01:18:06,951
അവയുടെ മുകളിലേക്ക് എറിയൂ
1172
01:18:44,080 --> 01:18:47,073
റസാഖ്! റസാഖ്! റസാഖ്!
1173
01:18:47,640 --> 01:18:48,835
ബാബയ്ക്ക് വേണ്ടിയാണ് ഞാൻ വന്നത്!
1174
01:18:49,240 --> 01:18:50,640
എന്റെ ബാബയ്ക്ക് വേണ്ടി!
1175
01:18:51,720 --> 01:18:53,074
താഴെവയ്ക്ക്!
1176
01:18:54,080 --> 01:18:56,072
അയാളെ താഴെവയ്‌ക്കാൻ!
1177
01:19:02,080 --> 01:19:03,992
എന്താ നടക്കുന്നതെന്ന് നീ കാണുന്നില്ലേ?
1178
01:19:04,680 --> 01:19:07,275
എങ്ങോട്ടാ അയാളെ കൊണ്ടുപോകുന്നത്?
ആരാ അവിടെയുള്ളത്?
1179
01:19:08,080 --> 01:19:09,560
കണ്ടില്ലെന്നുവച്ചൂടെ?
1180
01:19:10,320 --> 01:19:12,118
ഒരാളല്ലേ.
അതിനിപ്പോ എന്താ?
1181
01:19:14,040 --> 01:19:16,555
പോ!
1182
01:19:19,280 --> 01:19:20,396
പോ!
1183
01:19:20,400 --> 01:19:22,153
പൊക്കോണം, അല്ലെങ്കിൽ എന്നെ കൊല്ലണം!
1184
01:19:26,080 --> 01:19:28,595
എന്റെ അവസാനം ശ്വാസംവരെ,
1185
01:19:28,600 --> 01:19:32,276
നിന്നെ ഞാൻ ശപിക്കും....
1186
01:19:32,920 --> 01:19:33,592
പോ!
1187
01:19:37,880 --> 01:19:38,757
നിങ്ങക്ക് ഭ്രാന്താ.
1188
01:19:39,840 --> 01:19:40,637
ഭ്രാന്ത്!
1189
01:19:42,400 --> 01:19:44,278
ഇവിടെക്കിടന്ന് ചത്തോ, എനിക്കെന്താ...
1190
01:19:45,160 --> 01:19:46,116
ചാക്!
1191
01:20:09,920 --> 01:20:11,115
സുലൈമാൻ...
1192
01:20:12,520 --> 01:20:13,795
സുലൈമാൻ...
1193
01:20:15,280 --> 01:20:16,509
സുലൈമാൻ...
1194
01:20:24,120 --> 01:20:25,952
ഞാൻ നിന്നെ കൊല്ലാൻ വന്നതല്ല!
1195
01:20:37,280 --> 01:20:38,794
സുലൈമാൻ!
1196
01:20:38,800 --> 01:20:41,759
കഥപറഞ്ഞ് ആനയെ ശാന്തനാക്കൂ!
ഉമ്മ ഒരിക്കലും,
1197
01:20:41,760 --> 01:20:43,991
പറയാത്ത കഥ! പറയൂ!
1198
01:20:44,920 --> 01:20:46,354
സുലൈമാൻ!
1199
01:20:47,160 --> 01:20:49,755
- എന്റെ പേര് സുലൈമാൻ!
- പറ എന്താ പറ്റിയതെന്ന്!
1200
01:20:50,920 --> 01:20:52,354
കഥ പറ!
1201
01:20:53,400 --> 01:20:54,754
എന്റെ പേര് സുലൈമാൻ!
1202
01:20:55,400 --> 01:20:57,079
എന്റെ ഉമ്മ ഒരു എഴുത്തുകാരിയാണ്.
1203
01:20:57,114 --> 01:20:58,758
ബാബാ അധ്യാപകനും.
1204
01:20:58,760 --> 01:21:02,037
എന്റെ സഹോദരിമാർ എപ്പോഴും വഴക്കുണ്ടാക്കും.
1205
01:21:02,640 --> 01:21:04,791
ഒരുദിവസം വഴിയിൽ ഒരു കളിപ്പാട്ടം കിടക്കുന്നത് ഞാൻ കണ്ടു.
1206
01:21:04,800 --> 01:21:08,316
ഞാൻ അതെടുത്തു. അത് പൊട്ടിത്തെറിച്ചു.
1207
01:21:10,240 --> 01:21:12,357
അത് കഴിഞ്ഞ് എന്തുപറ്റിയെന്ന് എനിക്കോർമ്മയില്ല...
1208
01:21:13,160 --> 01:21:14,719
കാരണം അതായിരുന്നു അവസാനം.
- ഈ ഉപായം വിജയിച്ചു സുലൈമാൻ !
1209
01:21:14,720 --> 01:21:17,474
പറ! പറ!
1210
01:21:17,480 --> 01:21:19,676
എന്റെ പേര് സുലൈമാൻ!
1211
01:21:20,640 --> 01:21:21,994
എന്റെ ഉമ്മ ഒരു എഴുത്തുകാരിയാണ്
1212
01:21:22,840 --> 01:21:24,069
ബാബാ അധ്യാപകനും..
1213
01:21:24,680 --> 01:21:27,205
എന്റെ സഹോദരിമാർ എപ്പോഴും വഴക്കുണ്ടാക്കും.
1214
01:21:27,240 --> 01:21:29,880
ഒരുദിവസം വഴിയിൽ ഒരു കളിപ്പാട്ടം കിടക്കുന്നത് ഞാൻ കണ്ടു.
1215
01:21:29,915 --> 01:21:32,440
ഞാനതെടുത്തു. അത് പൊട്ടിത്തെറിച്ചു.
1216
01:21:39,600 --> 01:21:41,319
അതായിരുന്നു അവസാനം.
1217
01:21:43,040 --> 01:21:44,394
എന്റെ പേര് സുലൈമാൻ!.
1218
01:21:46,360 --> 01:21:48,477
എന്റെ ഉമ്മ ഒരു എഴുത്തുകാരിയാണ്.
ഒരുദിവസം വഴിയിൽ ഒരു കളിപ്പാട്ടം
1219
01:21:48,480 --> 01:21:50,836
കിടക്കുന്നത് ഞാൻ കണ്ടു..
ബാബാ അധ്യാപകനാണ്.
1220
01:21:51,440 --> 01:21:53,636
ഞാനതെടുത്തു.
എന്റെ സഹോദരിമാർ,
1221
01:21:53,640 --> 01:21:55,871
എപ്പോഴും വഴക്കുണ്ടാക്കും..
അത് പൊട്ടിത്തെറിച്ചു.
1222
01:21:56,400 --> 01:21:57,880
ഒരുദിവസം വഴിയിൽ ഒരു കളിപ്പാട്ടം കിടക്കുന്നത് ഞാൻ കണ്ടു.
1223
01:21:58,080 --> 01:21:59,958
അത് കഴിഞ്ഞ് എന്തുപറ്റിയെന്ന് എനിക്കോർമ്മയില്ല....
1224
01:21:59,960 --> 01:22:01,394
ഞാൻ അതെടുത്തു.
1225
01:22:02,520 --> 01:22:04,000
കാരണം അതായിരുന്നു അവസാനം.
1226
01:22:07,640 --> 01:22:09,199
ആ ആന ആകെ മാറിപ്പോയി !
1227
01:22:09,640 --> 01:22:11,871
മലയുടെ നടുവിൽനിന്ന് വിത്തുകളുടെ സഞ്ചിയെടുത്ത്,
1228
01:22:11,880 --> 01:22:13,792
ആന സുലൈമാന് തിരികെ നൽകി!
1229
01:22:14,640 --> 01:22:16,791
സുലൈമാൻ ഗ്രാമത്തിലേക്ക് തിരിച്ചുവന്നു
1230
01:22:17,680 --> 01:22:18,965
നാട്ടുകാർ സന്തോഷത്തിൽ ആറാടി.
1231
01:22:19,000 --> 01:22:21,720
പാട്ടുപാടി, സന്തോഷം പങ്കുവച്ചു.
1232
01:22:21,755 --> 01:22:23,837
വല്യ സദ്യയും ഉണ്ടായിരുന്നു.
1233
01:22:31,080 --> 01:22:32,480
റസാഖ്!
1234
01:22:38,520 --> 01:22:40,830
ബാബാ! ബാബാ!
1235
01:22:41,640 --> 01:22:43,074
ജീവനുണ്ടോ?
1236
01:22:44,080 --> 01:22:45,230
അത് അയാളുടെ രക്തമല്ല.
1237
01:22:46,000 --> 01:22:47,229
അയാൾ ജീവിക്കും.
1238
01:23:08,120 --> 01:23:09,759
ഇനി ഇവിടുന്ന് പോ കുട്ടി
പോകാൻ!
1239
01:23:10,720 --> 01:23:12,393
എത്രയും പെട്ടെന്ന്.
1240
01:24:15,200 --> 01:24:18,671
അത് ചന്ദ്രനാണ് മോനെ.
1241
01:24:26,520 --> 01:24:27,840
സോരായ...
1242
01:24:28,800 --> 01:24:30,951
സ്... സൊരാ... സോരായ!
1243
01:24:30,960 --> 01:24:34,636
- ഉമ്മാ?
- സോരായ!
1244
01:24:34,640 --> 01:24:37,235
സോരായ... സാകി...
1245
01:24:37,240 --> 01:24:40,233
♪♪♪
1246
01:24:40,240 --> 01:24:42,357
നമ്മുടെ നാട്ടിലെ,
1247
01:24:42,360 --> 01:24:43,191
ഏറ്റവും വലിയ സ്വത്ത്,
1248
01:24:43,200 --> 01:24:45,476
ഇവിടുത്തെ ആളുകളാണ്.
1249
01:24:49,640 --> 01:24:51,677
യുദ്ധത്തിൽ ഏർപ്പെട്ട രണ്ടുസാമ്രാജ്യങ്ങൾക്ക്...
1250
01:24:51,680 --> 01:24:53,637
നടുവിലായിരുന്നു നമ്മൾ.
1251
01:24:59,600 --> 01:25:01,512
പർവാന...
1252
01:25:03,560 --> 01:25:05,313
ഹിന്ദുകുഷ് മലനിരകളുടെ പിടിയിൽ,
1253
01:25:05,320 --> 01:25:07,516
വടക്കൻ മരുഭൂമിയുടെ തീക്കണ്ണിൽപെട്ട്,
1254
01:25:07,520 --> 01:25:10,877
ചിന്നിച്ചിതറിയ നാട്.
1255
01:25:12,800 --> 01:25:14,154
കറുത്ത ചരൽ നിറഞ്ഞ,
1256
01:25:14,160 --> 01:25:16,516
ഭൂമിക്കുചുറ്റും
മഞ്ഞുമൂടിയ മലനിരകളും.
1257
01:25:18,880 --> 01:25:20,758
നമ്മൾ... ഓറിയാനാ,
1258
01:25:22,000 --> 01:25:23,753
ആഢ്യന്മാരുടെ നാട്.
1259
01:25:26,120 --> 01:25:28,715
ഹൃദയം തുറക്കൂ, ബഹളത്തിലല്ല കാര്യം.
1260
01:25:29,880 --> 01:25:31,792
മഴയത്താണ് പൂക്കൾ വിരിയുന്നത്,
1261
01:25:33,080 --> 01:25:34,434
ഇടിയും മിന്നലും കാരണമല്ല.
1262
01:25:50,960 --> 01:25:54,158
പരിഭാഷ :അഖില പ്രേമചന്ദ്രൻ
www.malayalamsubtitles.org